Kottayam Local

നഗരസഭാ യോഗത്തില്‍ ബഹളം; ജനപക്ഷാംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

ഈരാറ്റുപേട്ട: നഗരസഭാ കൗണ്‍സിലില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജനപക്ഷാംഗം പി എച്ച് ഹസീബിനെ രണ്ട് കൗണ്‍സില്‍ യോഗങ്ങളില്‍ നിന്നും ചെയര്‍മാന്‍ ടി എം റഷീദ് സസ്‌പെന്‍ഡ് ചെയ്തു. കുടുംബശ്രീയിലേക്കു വനിതാ കൗണ്‍സിലര്‍മാരെ തിരഞ്ഞടുത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. കൗണ്‍സില്‍ യോഗത്തില്‍ അഞ്ചു കൗണ്‍സിലര്‍മാരെ തിരഞ്ഞടുത്തിരുന്നു. ഇതു മിനിട്‌സില്‍ രേഖപ്പെടുത്തിയതായി യുഡിഎഫ് പറയുന്നു. എന്നാല്‍ ചെയര്‍മാന്‍ ഏകപക്ഷീയമായി പിന്നീട് ജനപക്ഷം കൗണ്‍സിലറായ ബല്‍ക്കീസ് നവാസിന്റെ പേര് ഒഴിവാക്കുകയും വൈസ് ചെയര്‍പേഴ്‌സന്‍ കുഞ്ഞുമോള്‍ സിയാദിന്റെ പേര് ചേര്‍ക്കുകയും ചെയ്‌തെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പി എച്ച് ഹസീബ് എഴുന്നേറ്റതോടെയാണു ബഹളമാരംഭിച്ചത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ ചെയര്‍മാന്‍ ടി എം റഷീദ് ഹസീബിനെ സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു. ഹസീബിന്റെ പ്രതിഷേധം അതിരുവിട്ടപ്പോഴാണു നടപടിയെടുത്തതെന്നു ചെയര്‍മാന്‍ അറിയിച്ചു. നഗരസഭയില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യുഡിഎഫിനോടൊപ്പം ജനപക്ഷവും ചേര്‍ന്ന് സമരരംഗത്തിറങ്ങുമെന്ന് പി എച്ച് ഹസീബ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it