thrissur local

നഗരസഭാ മുന്‍ ചെയര്‍മാന്റെ പണവും സ്വര്‍ണ മോതിരവും കവര്‍ന്നു

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭാ മുന്‍ ചെയര്‍മാനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ മോതിരവും കവര്‍ന്നു. ഇരിങ്ങാലക്കുട കൊരുമ്പശ്ശേരി സ്വദേശി ഇ എം പ്രസന്നന്റെ കൈവശമുണ്ടായിരുന്ന 15,000 രൂപയും ഏഴ് ഗ്രാം വരുന്ന സ്വര്‍ണ മോതിരവുമാണ് കവര്‍ന്നത്. വെള്ളിയാഴ്ച്ച രാത്രി കണിമംഗലം പാടത്തു വെച്ചാണ് സംഭവം. ബന്ധുവിനെ യാത്രയാക്കാന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു പ്രസന്നന്‍. ഇരിങ്ങാലക്കുടയില്‍ മടങ്ങിയെത്താന്‍ ബസ് ലഭിക്കാത്തതിനാല്‍ ബൈക്കിലെത്തിയ യുവാവിന്റെ സഹായം തേടി. യാത്രക്കിടെ കണിമംഗലം പാടത്തെ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ യുവാവ് ബൈക്ക് ബണ്ട് റോഡിലൂടെ ഓടിക്കുകയും പിന്നീട് ബൈക്ക് നിര്‍ത്തി പ്രസന്നനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രസന്നന്റെ ബാഗിലുണ്ടായിരുന്ന പണം യുവാവ് കൈക്കലാക്കുകയും സ്വര്‍ണ മോതിരം വിരലില്‍ നിന്ന് ബലം പ്രയോഗിച്ച് അഴിച്ചെടുക്കുകയും ചെയ്തു. പ്രസന്നന്‍ നെടുപുഴ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it