Kottayam Local

നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരേ സമരപരിപാടി

വൈക്കം: നഗരത്തില്‍ മാലിന്യം കുന്നുകൂടിയിട്ടും ശുചീകരണം നടത്താതെ മഴക്കാല രോഗങ്ങള്‍ക്കിടയാക്കിയ നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരേ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുവാന്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തുന്ന പ്രതിഷേധസമരങ്ങളുടെ തുടര്‍ച്ചയായാണ് യുഡിഎഫ് സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. നഗരസഭയുടെ ലോറി നിറയെ മാലിന്യങ്ങളുമായി കഴിഞ്ഞ ഒരു മാസമായി നഗരസഭ ഓഫിസില്‍ കിടക്കുകയാണ്. ലൈഫ് പദ്ധതിയില്‍ ഒരു വീടുപോലും ഇതുവരെ നിര്‍മിച്ചു നല്‍കിയിട്ടില്ല.
പട്ടികജാതി പട്ടികവര്‍ഗ ഭവനനിര്‍മാണ പദ്ധതി അട്ടിമറിച്ചു. മല്‍സ്യമാര്‍ക്കറ്റ് വികസനത്തിന് നടപടികള്‍ സ്വീകരിക്കാതെ ഫണ്ട് കളഞ്ഞുകുളിച്ചു. സത്യഗ്രഹ മെമ്മോറിയല്‍ കെട്ടിട പുനര്‍നിര്‍മാണ ഫണ്ട് പാഴാക്കി. ബീച്ച് മാലിന്യസങ്കേതമാക്കി. പാര്‍ക്കില്‍ ആവശ്യത്തിന് വെളിച്ചം പോലുമില്ല. രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടു ചെയര്‍മാന്‍മാരെ എല്‍ഡിഎഫ് മാറ്റി പരീക്ഷിച്ചു. ഒരു ഫലവുമില്ലാത്തതിനാല്‍ പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയണ് നഗരസഭ.
കഴിഞ്ഞ ഒരു വര്‍ഷമായി മുന്‍സിപ്പല്‍ സെക്രട്ടറിയുമില്ല. സമരത്തിന്റെ ആദ്യപടിയായി ഇന്ന് നഗരസഭ ഓഫിസിനുമുന്നില്‍ കൂട്ടധര്‍ണ നടത്തും.  യുഡിഎഫ് യോഗത്തില്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി വി സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അക്കരപ്പാടം ശശി, കെ ഗിരീശന്‍, അഡ്വ. ജമാല്‍കുട്ടി, മാധവന്‍കുട്ടി കറുകയില്‍, പി എന്‍ ബാബു, ബി അനില്‍കുമാര്‍, എബ്രഹാം പഴയകടവന്‍, മോഹനന്‍ പുതുശ്ശേരി, എസ് സാനു, വക്കച്ചന്‍ മണ്ണത്താലി, ലൂക്ക് മാത്യു, ബപ്പിച്ചന്‍ തുരുത്തിയില്‍, ഷേര്‍ലി ജയപ്രകാശ്, എം ടി അനില്‍കുമാര്‍, കെ കെ മോഹനന്‍, കെ എസ് ബിജുമോന്‍, അഡ്വ. ആന്റണി കളമ്പുകാടന്‍, ജി ശ്രീകുമാരന്‍ നായര്‍  എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it