Flash News

നഗരസഭാ ബജറ്റ് ജനാഭിലാഷം പ്രതിഫലിക്കാത്തത്

നഗരസഭാ ബജറ്റ് ജനാഭിലാഷം പ്രതിഫലിക്കാത്തത്
X
perinthelmanna

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ പുതിയ വാര്‍ഷിക ബജറ്റ് അപ്രായോഗികവും അയഥാര്‍ത്ഥവുമായ നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണെന്നും ജനാഭിലാഷം ഒട്ടും പ്രതിഫലിക്കാത്തതാണെന്നും പ്രതിപക്ഷനേതാവ് ഉസ്മാന്‍ താമരത്ത്.
ദ്രവ മാലിന്യ സംസ്‌കരണം ഇനിയും നടപ്പാക്കാന്‍ കഴിഞ്ഞില്ല. പുതിയ ബസ് സ്റ്റാന്റ് നടപ്പായില്ല. നിലവിലുള്ള ബസ് സ്റ്റാന്റുകള്‍ നോക്കുകുത്തിയായി. ഇവ ഇതര ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. നടപ്പാതയും നഗരസൗന്ദര്യവും പായ് വാക്കുകളായി. കാര്‍ഷിക രംഗത്ത് വലിയതോതില്‍ മാറ്റമുണ്ടാക്കാന്‍ സമഗ്രമായ നിര്‍ദേശങ്ങളില്ല. സാന്ത്വനം പുനരധിവാസ പദ്ധതി നഗരസഭാ പ്രദേശത്തെ ഗുണഭോക്താക്കള്‍ക്ക് ലഭ്യാമാകണം. നിത്യ മാര്‍ക്കറ്റ് ആധുനീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ ആവാസം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുന്നു. ഇത് പരിഹരിക്കാന്‍ യാതൊരു നടപടിയുമില്ല. നഗരകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന പെരിന്തല്‍മണ്ണയുടെ ജനപ്രതിനിധിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഭരണാധികാരികള്‍ക്ക് രാഷ്ട്രീയാന്ധത ബാധിച്ചു. എന്നിട്ടും മന്ത്രി അലിയുടെ കോടികളുടെ വികസനം നഗരസഭാ പ്രദേശത്തേക്ക് ലഭിച്ചു. ഇതൊന്നും സാമ്പത്തിക വികസനാവലോകനത്തില്‍ പരാമര്‍ശിക്കാതെ പോയിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Next Story

RELATED STORIES

Share it