Alappuzha local

നഗരസഭാ ചെയര്‍മാനെ ഡിവൈഎഫ്‌ഐ ഉപരോധിച്ചു



ആലപ്പുഴ: നഗരസഭാതിര്‍ത്തിയില്‍ മഴയെ തുടര്‍ന്ന് സാംക്രമിക രോഗങ്ങള്‍ പടരുമ്പോഴും ശുചീകരണ പ്രവര്‍ത്തനം നടത്താതെ നോക്കുകുത്തിയായി നിലകൊള്ളൂല്ല ആലപ്പുഴ നഗരസഭാ ചെയര്‍മാന്റെ നിലപാടിനെതിരെ ഡി.വൈ.എഫ്. ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാനെ ഉപരോധിച്ചു. സാംക്രമികരോഗങ്ങള്‍ പടരുമ്പോഴും എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തി വിട്ടുനിന്ന നഗരസഭാ ചെയര്‍മാന്റെ നിരുത്തരവാദിത്വപരമായ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡി.വൈ. എഫ്.ഐ ബോധ്യപ്പെടുത്തി. ഉപരോധത്തിന്റെ ഫലമായി എല്ലാ രാഷ്ട്രീയ കക്ഷികളേയും ഉള്‍പ്പെടുത്തികൊണ്ട് മാലിന്യപ്രശ്‌നം പരിഹരിക്കാനും നിലവിലുള്ള ഫോഗിംഗ് ഊര്‍ജ്ജിതമാക്കുന്നതിനും എല്ലാ വാര്‍ഡുകളിലും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തില്‍ രാവിലയും വൈകുന്നേരവും ഫോഗിംഗ് നടത്തുവാനും ശുചീകരണ പ്രവര്‍ത്തനത്തിനായി നീക്കിയിട്ടുള്ള അമ്പത്തിരണ്ട് ലക്ഷം രൂപ അതാത് വാര്‍ഡുകളില്‍ ചിലവഴിച്ചിട്ടുണ്ടെന്ന് പരിശോധിക്കാനും നഗരസഭാ കൗണ്‍സിലര്‍മാര്‍ അംഗങ്ങളായ രാഷ്ട്രീയ പ്രതിനിധികളുടെ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുവാനും തീരുമാനിച്ചു. ഉപരോധ സമരത്തിന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. മനുസിപുളിക്കല്‍, പ്രസിഡന്റ് അഡ്വ.എംഎംഅനസ്അലി, ബ്ലോക്ക് സെക്രട്ടറിമാരായ എഷാനവാസ്, ബിഅജേഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it