palakkad local

നഗരസഭാ കൗണ്‍സിലില്‍ വിവാദ യോഗത്തെച്ചൊല്ലി ബഹളം

ചിറ്റൂര്‍: നഗരസഭയിലെ വിവാദ യോഗത്തെച്ചൊല്ലി നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം. പരാതി നല്‍കി ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്ന നഗരസഭ അധികൃതരുടെ നടപടിയെ ചോദ്യം  ചെയ്താണ് പ്രതിപക്ഷം ബഹളം കൂട്ടിയത്.
നഗരസഭ ഓഫിസ് അവധിയായിരുന്ന മാര്‍ച്ച് 4ന് ഞായറാഴ്ച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ യോഗം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് മാര്‍ച്ച് 7ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടത്തിന് പരാതി നല്‍കി. ദിവസങ്ങള്‍ പിന്നിട്ടിട്ടും പരാതിയില്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് എ കണ്ണന്‍കുട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയിരുന്നതായി സെക്രട്ടറി അറിയിച്ചു.
നഗരസഭയില്‍ ആര്‍ക്കു വേണമെങ്കിലും അതിക്രമിച്ചു കയറാമെന്നത് ശരിയല്ലെന്നും അടിയന്തരമായി ബസ് സ്റ്റാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്നും എം ശിവകുമാര്‍ പറഞ്ഞു. നഗരസഭ യൂത്ത് കോ-ഓഡിനേറ്റര്‍ കൂടിയായ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെയും ഒപ്പമുണ്ടായിരുന്ന പത്രക്കാരെയും കൗണ്‍സില്‍ താക്കീതു നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
പിഎംഎവൈ പദ്ധതിയില്‍ പ്രകാരം നോട്ടറി അറ്റസ്റ്റ് ചെയ്ത കോപ്പി കാണാതാവുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ച്ച കാരണമാണെന്നും ഇനി ഇത്തരത്തില്‍ അപേക്ഷ കാണാതായാല്‍ അതിന്റെ ഉത്തരവാദിത്വം ജീവനക്കാര്‍ ഏറ്റെടുക്കണമെന്നും എ കണ്ണന്‍ കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയ നഗരസഭയില്‍ പോസ്റ്റര്‍ പതിച്ച് അപമാനിച്ച് ചെയര്‍മാനെ ഇറക്കിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു പോലും വെള്ളം ഇല്ലാത്ത സ്ഥിതിയാണെന്നും ഉടന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് എം സ്വാമിനാഥന്‍ ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടം അധ്യയക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ മധു, സാദിഖ് അലി,  കവിത, കെ എ ഷീബ, രാജ, മുകേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it