Pathanamthitta local

നഗരസഭയുടെ തുമ്പൂര്‍മൂഴി മോഡല്‍ യൂനിറ്റ് നാളെ പ്രവര്‍ത്തനം ആരംഭിക്കും



പത്തനംതിട്ട: നഗരസഭയുടെ ആദ്യ തുമ്പൂര്‍മൂഴി മോഡല്‍ പൊതുമാലിന്യ സംസ്‌കരണ യൂനിറ്റിന്റെ പ്രവര്‍ത്തനം നാളെ ആരംഭിക്കും. രാവിലെ 11ന് നഗരസഭ ഓപ്പണ്‍ സ്‌റ്റേജില്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ഉദ്ഘാടനം ചെയ്യുമെന്ന്  ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭാ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഹാജി സി മീരാസാഹിബ് സ്മാരക സ്വകാര്യ ബസ് സ്റ്റേഷന്‍ പരിസരത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. റിങ് റോഡ്, പഴയ ബസ് സ്റ്റാന്റ്, കുമ്പഴ എന്നിവിടങ്ങളില്‍ മൂന്നു മാലിന്യ സംസ്‌കരണ യൂനിറ്റു കൂടി ഉടന്‍ നിര്‍മിക്കും. തുടര്‍ന്ന് 32 വാര്‍ഡുകളിലും യൂനിറ്റ് സ്ഥാപിക്കും. ഒരു യൂനിറ്റിന് അഞ്ച് ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.മാലിന്യ സംസ്‌കരണത്തിനുളള ഹരിത കര്‍മ്മസേനയുടെ ഉദ്ഘാടനം നാളത്തെ ചടങ്ങില്‍ നടക്കും. സംസ്‌കരണ ഏജന്‍സിയായ ആദിത്യ വേസ്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനാണ് ഹരിതകര്‍മ്മ സേനയുടെ ചുമതല. 50 തൊഴിലാളുകളാണ് വീടുകള്‍, കടകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാലിന്യം ശേഖരക്കുന്നത്. തൂക്കത്തിന് അനുസരിച്ച് നിശ്ചിത ഫീസ് ഈടാക്കും. ശേഖരിക്കുന്ന മാലിന്യങ്ങളില്‍ ജൈവവും അജൈവവും വേര്‍തിരിച്ചാണ് സംസ്‌കരിക്കുന്നത്. വീടുകളിലുളളവര്‍ക്ക് നേരിട്ടും മാലിന്യം എത്തിക്കാം. ഇതിന് ഫീസ് ഇടാക്കില്ല. എന്നാല്‍, ജൈവം, പഌസ്റ്റിക് എന്നിവ വേര്‍തിരിച്ചവ മാത്രമേ പഌന്റില്‍ ശേഖരിക്കൂ. പഌന്റില്‍ രാവിലെ ഏഴുമുതല്‍ 11വരെയും വൈകിട്ട് അഞ്ച് മുതല്‍ 10വരെയും കണ്ടിജന്റ് ജീവനക്കാരുണ്ടാകും. പാമ്പൂരിപ്പാറയില്‍ പ്ലാസ്റ്റിക് ഷെഡിങ്‌യൂണിറ്റ് നിര്‍മ്മിക്കുന്നതിന് ഏഴു ലക്ഷം രൂപയുടെ കഌന്‍ കേരളയുമായി കരാറായി. നിര്‍മാണത്തിന്റെ ഉദ്ഘാനവും നാളെ നടക്കും. നവംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. സംസ്‌കരിക്കപ്പെടുന്ന മാലിന്യങ്ങള്‍ വളമായി ആവശ്യമുളളവര്‍ക്ക് വിതരണം ചെയ്യും. ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടി സിയുടെ ഭാഗത്തെയാര്‍ഡിലെ കുഴികള്‍ മക്കിട്ടു നികത്താന്‍ എസ്റ്റിമേറ്റ് ഇന്ന് തയ്യാറാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അറിയിച്ചു. ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുന്‍പ് യാര്‍ഡ് പാറമണ്ണിട്ട് നിരപ്പാക്കും. മഴ കാരണമാണ് സ്വകാര്യ ബസ്‌യാര്‍ഡ് നിര്‍മാണം മുടങ്ങിയത്. നഗരത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിനുളള ഒരുക്കങ്ങള്‍ നടക്കുന്നു. ഇടത്താവളത്തില്‍ 24മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വ്വീസ് നടത്തും. മൈക്ക് സെറ്റ്, അന്നദാനത്തിനുളള മേശ, കസേര എന്നിവയും നഗരസഭ ഏര്‍പ്പാടാക്കും. ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ താല്‍ക്കാലിക ഷെഡ് നിര്‍മ്മിക്കും. ജനറല്‍ ആശുപത്രി, ബസ് സ്റ്റാന്റ്, ഇടത്താവളം എന്നിവിടങ്ങളില്‍ പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കും. ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡിലേക്ക് മരുന്നുകള്‍ വാങ്ങാന്‍ നഗരസഭ 50,000രൂപ നല്‍കും. ശ്രീവല്‍സം ടെക്്‌സൈറ്റല്‍സിന്റേതടക്കം പത്തനംതിട്ട നഗരത്തില്‍ നിര്‍മിച്ച അനധികൃത കെട്ടിട നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്നതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് വ്യക്്തമാക്കി. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിയെ വിളിച്ചു വരുത്തി വിജിലന്‍സ് തെളിവെടുക്കുന്നതായും  ചെയര്‍പേഴ്‌സണ്‍ സൂചിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി മുരളീധരന്‍, ഹെല്‍ത്ത് സൂപ്രണ്ട് ബാബു കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനുജോര്‍ജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it