Idukki local

നഗരസഭയാവാനൊരുങ്ങി നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്ത്

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് നഗരസഭയാവാനൊരുങ്ങുന്നു. നഗര സ്വഭാവം കൈവരിച്ച പഞ്ചായത്തുകളെ നഗരസഭ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടി ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് കമ്മിറ്റി നെടുങ്കണ്ടം പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സ്ഥിരംസമിതി ചെയര്‍മാന്‍ കെ ആര്‍ സുകുമാരന്‍നായരാണ് പ്രമേയം അവതരിപ്പിച്ചത് പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു. മണ്ഡലത്തില്‍ മന്ത്രി എം എം മണി പ്രത്യേക താല്‍പര്യം ചൊലുത്തി നഗരസഭ പദവിയിലേയ്ക്ക് പഞ്ചായത്തിനെ ഉയര്‍ത്തുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. മന്ത്രി തലത്തിലും നെടുങ്കണ്ടം പഞ്ചായത്തിനെ നഗരസഭയാക്കുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചു. പഞ്ചായത്തിലെ ജനസംഖ്യ 56,000 ആണ്. പഞ്ചായത്തിന്റെ വരുമാനം 4.5 കോടി രൂപയിലുമെത്തി.
താലൂക്കാശുപത്രി ജില്ലാ ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി 149 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും, 45 കോടി രൂപയുടെ ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മാണവും അരംഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. രാമക്കല്‍മെട്ട്, ആമപ്പാറ, കല്ലാര്‍, തൂവല്‍, ചതുരംഗപ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും പഞ്ചായത്ത് നഗരസഭയാകുന്നതോടെ കൂടുതല്‍ പരിഗണന ലഭിക്കും.
പ്രമേയം നല്‍കിയതോടെ പഞ്ചായത്ത് അടിയന്തരമായി നഗരസഭയായി മാറുമെന്നാണ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. നെടുങ്കണ്ടം പഞ്ചായത്തിനു സമീപകാലത്ത് ഐസ്ഒ അംഗികാരവും ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it