wayanad local

നഗരസഭകളില്‍ ആര്‍ക്കാവും ആധിപത്യം

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ പ്രചരണ ചൂടിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. മിക്കയിടങ്ങിളിലും പോരാട്ടം കടുത്തതാവുമെന്നാണ് സൂചന. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയില്‍ 28 വാര്‍ഡുകള്‍ ഉള്ളതില്‍ ഏഴിടത്ത് നേരിട്ടാണ് മല്‍സരം. 15 വാര്‍ഡുകളില്‍ ത്രികോണ മല്‍സരമാണ് നടക്കുന്നത്.
മണിയന്‍ങ്കോട്, പുളിയര്‍മല, ഗവ.ഹൈസ്‌കൂള്‍, നെടുങ്ങോട്, എമിലി, കൈനാട്ടി, സിവില്‍ സ്‌റ്റേഷന്‍, മുനിസിപ്പല്‍ ഓഫിസ്, റാട്ടക്കൊല്ലി, പുത്തൂര്‍വയല്‍ക്വാറി, പുത്തൂര്‍വയല്‍, പെരുന്തട്ട, വെള്ളാരംകുന്ന്, അഡ്‌ലൈഡ്, മുണ്ടേരി എന്നിവിടങ്ങളിലാണ് ത്രികോണ മല്‍സരം. ചാത്തോത്തുവയല്‍, എമിലിത്തടം, അമ്പിലിലേരി, ഗ്രാമത്ത്‌വയല്‍, പള്ളിത്താഴെ, തുര്‍ക്കി, എടഗുനി എന്നിവിടങ്ങളിലാണ് നേരിട്ട് മല്‍സരം നടക്കുന്നത്. കന്യാഗുരുകുലം, പുതിയബസ്സ്റ്റാന്റ്, മടിയൂര്‍കുനി, ഓണിവയല്‍, മരവയല്‍ എന്നിവിടങ്ങളില്‍ നാല് സ്ഥാനാര്‍ഥികളും, പുല്‍പ്പാറയില്‍ അഞ്ച് സ്ഥാനാര്‍ഥികളും രംഗത്തുണ്ട്. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ അഞ്ചിടങ്ങളിലാണ് നേരിട്ട് മല്‍സരം നടക്കുന്നത്. 13 വാര്‍ഡുകളില്‍ ത്രികോണ മല്‍സരവും, 12 വാര്‍ഡുകളില്‍ ചതുഷ്‌കോണ മല്‍സരവും നടക്കും. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് 32ാം വാര്‍ഡായ കുഴിനിലത്താണ്. വിന്‍സെന്റ്ഗിരി, കാടന്‍കൊല്ലി, പയ്യന്‍പ്പള്ളി, താനിക്കല്‍, മൈത്രിനഗര്‍ എന്നിവടങ്ങളിലാണ് നേരിട്ട് മല്‍സരം നടക്കുന്നത്. കല്ലിയോട്ട്, അമ്പുകുത്തി, കല്ലുമൊട്ടംക്കുന്ന്, ചോയിമൂല, കുറുവ, കുറുക്കന്മൂല, പുതിയിടം, മാനന്തവാടി ടൗണ്‍, എരുമത്തെരുവ്, ഒഴക്കോടി, പാലാക്കുഴി, കണിയാരം, കുറ്റിമൂല എന്നി വാര്‍ഡുകളിലാണ് ത്രികോണ മല്‍സരം. ചിറക്കര, പരിയാരംകുന്ന്, ഗോരിമൂല, താഴെയങ്ങാടി, പെരുവക, ചെറ്റപ്പാലം, വള്ളിയൂര്‍കാവ്, കൊയിലേരി, ചെറൂര്‍, മുദ്രമൂല, ഒണ്ടയങ്ങാടി, ജെസ്സി, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിലാണ് നാല് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. പിലാക്കാവ്, വരടിമൂല, ആറാട്ടുത്തറ, പുത്തന്‍പുര എന്നിവിടങ്ങളില്‍ അഞ്ച് സ്ഥാനാര്‍ഥികളും, കഴിനിലത്ത് ഏഴ് സ്ഥാനാര്‍ഥികളുമാണ് മല്‍സര രംഗത്തുള്ളത്.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ 17 വാര്‍ഡുകളില്‍ ത്രികോണ മല്‍സരവും ഏഴ് വാര്‍ഡുകളില്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്.
പത്തിടങ്ങളില്‍ നാലും, ഒരിടത്ത് ആറും സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. വേങ്ങൂര്‍ നോര്‍ത്ത്, വേങ്ങൂര്‍ സൗത്ത്, കരുവള്ളിക്കുന്ന്, കിടങ്ങില്‍, കുപ്പാടി, മന്തണ്ടിക്കുന്ന്, സത്രംകുന്ന്, തേലമ്പറ്റ, ഫെയര്‍ലാന്റ്, കട്ടയാട്, കല്ലുവയല്‍, പൂതിക്കാട്, ചീനപ്പുല്ല്, മന്തംകൊല്ലി, പഴുപ്പത്തൂര്‍, കൈട്ടമൂല, തൊടുവെട്ടി എന്നീ വാര്‍ഡുകളിലാണ് ത്രികോണ മല്‍സരം.
ആറാംമൈല്‍, ചേനാട്, പഴേരി, കോട്ടക്കുന്ന്, തിരുനെല്ലി, പാളാക്കര, സുല്‍ത്താന്‍ ബത്തേരി, പൂമല, ദൊട്ടപ്പന്‍കുളം, ബീനാച്ചി എന്നീ വാര്‍ഡുകളിലാണ് ചതുഷ്‌കോണ മല്‍സരം. ചെതലയം, ഓടപ്പള്ളം, ആര്‍മാട്, ചേറൂര്‍ക്കുന്ന്, കൈപ്പഞ്ചേരി, മൈതാനിക്കുന്ന്, പള്ളിക്കണ്ടി വാര്‍ഡുകളില്‍ നേരിട്ട മല്‍സരം നടക്കുന്നത്.
26ാം വാര്‍ഡായ മണിച്ചിറയിലാണ് ആറ് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത്. മൂന്ന് മുനിസിപ്പാലിറ്റികളിലും 15 ഓളം വാര്‍ഡുകളില്‍ എസ്ഡിപിഐ നിര്‍ണായക ശക്തിയാണ്. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ പ്രചരണം മുന്നണികളില്‍ ആശങ്കക്കിട നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it