നഗരമധ്യത്തിലെ അറവുശാലനഗരസഭ പൂട്ടിച്ചു
BY kasim kzm10 Jan 2018 4:14 AM GMT
kasim kzm10 Jan 2018 4:14 AM GMT
വടകര: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായ മാലിന്യസംഭരണ കേന്ദ്രത്തിനെതിരെ ജെ ടി റോഡ് നിവാസികള്‍ സമരം ശക്തമാക്കിയതിനിടെ സമീപത്തെ അറവുശാല നഗരസഭ അധികൃതര്‍ അടച്ചുപൂട്ടി. മാലിന്യ സംഭരണ കേന്ദ്രത്തിനെതിരായ ജനരോഷം തണുപ്പിക്കുന്നതിനു വേണ്ടിയാണ് നഗരസഭ അറവുശാല താല്‍ക്കാലികമായി പൂട്ടിച്ചതെന്നാണ് സൂചന.നവീകരണ പ്രവൃത്തിക്കു ശേഷം അറവുശാല വീണ്ടും തുറക്കും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡം പാലിക്കാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം പ്രദേശത്ത് മാലിന്യ സംഭരണ കേന്ദ്രം കൂടി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ജെ ടി റോഡ് പൗരസമിതി ആവര്‍ത്തിച്ചു. സീറോ വേസ്റ്റ് പദ്ധതിയുടെ ജോലി തുടങ്ങിയാല്‍ സമരം ശക്തമാക്കും. മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരേ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT