Kollam Local

നഗരത്തില്‍ 30ഓളം സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ മര്‍ച്ചന്റ് അസോസിയേഷനും പോലിസും സംയുക്തമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി കാമറ സ്ഥാപിക്കും. സിറ്റി പോലിസ് കമ്മീഷണറുമായിട്ടുള്ള ചര്‍ച്ചയിലാണ് തീരുമാനം. നഗരത്തില്‍ അധികരിച്ചു വരുന്ന മോഷണത്തിനും അക്രമണത്തിനും അറുതി വരുത്തുന്നതിനായി ചിന്നക്കട, മെയിന്‍ റോഡ്, വടയാറ്റുകോട്ട റോഡ്, പായിക്കട റോഡ്, ലിങ്ക് റോഡ്, ചാമക്കട, കല്ലുപാലം, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ് ദേവരാജന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശി, സിഐ എസ് മഞ്ജുലാല്‍, നേതാജി ബി രാജേന്ദ്രന്‍, എസ് രമേഷ്‌കുമാര്‍, കെസിഎംഎ വര്‍ക്കിങ് പ്രസിഡന്റ് എ ഷറഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി നൗഷല്‍ എ റാവുത്തര്‍, എ കെ ജൗഹര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ച് സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തു കൊടുത്തു. ഏകദേശം 30ഓളം സിസിടിവി കാമറ വയ്‌ക്കേണ്ടി വരുമെന്ന് എസിപി അറിയിച്ചു.
Next Story

RELATED STORIES

Share it