palakkad local

നഗരത്തില്‍ പൂട്ടിയിട്ട വീടുകളില്‍ വന്‍ കവര്‍ച്ച

പാലക്കാട്: നഗരത്തില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കാറും ആഭരണങ്ങളുമടക്കും കവര്‍ന്നു. ചാത്തപ്പുരം ജില്ലാ ഹോമിയോ ഡിസ്‌പെന്‍സറിക്കു സമീപവും കുമരപുരത്തുമായി പൂട്ടിക്കിടന്ന നാലുവീടുകളിലാണ് കവര്‍ച്ച നടന്നത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും സ്വര്‍ണം, വെള്ളി ആഭരണങ്ങളും  ടിവിയും നഷ്ടമായി.
വീട്ടുടമസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ മോഷണം പോയ വസ്തുക്കളുടെ കണക്ക് കൃത്യമായി ലഭിച്ചിട്ടില്ല.തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചാത്തപ്പുരം ഹോമിയോ ഡിസ്‌പെന്‍സറിക്കു സമീപം വൈദ്യനാഥന്റെ വീട്ടില്‍ നിന്ന് 10ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. ഹ്യുണ്ടായ് ഐ10, ടെലിവിഷന്‍, സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയത്. കഴിഞ്ഞ മാസം മക്കളെ കാണാന്‍ കുടുംബസമേതം ഇവര്‍ വിദേശത്തു പോയിരിക്കുകയാണ്. ഇന്നലെ രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മോഷണവിവരം അറിഞ്ഞത്.  വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാരകള്‍ പൊളിച്ച് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. ഇവിടെ നിന്ന് കിട്ടിയ താക്കോല്‍ ഉപയോഗിച്ച് കാറ് ഓടിച്ചു പോയിരിക്കാമെന്നാണ് കരുതുന്നത്. മറ്റു മൂന്നുവീടുകളിലും മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയിലാണ്.
ഇവിടെയുള്ളവര്‍ ദല്‍ഹി, ബംഗളുരു എന്നിവിടങ്ങളിലേക്ക് പോയിരിക്കുകയാണ്. വീട്ടുടമസ്ഥര്‍ സ്ഥലത്തെത്തിയാലെ ഇവിടങ്ങളില്‍ നിന്നും എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് അറിയുകയുള്ളൂ. സംഭവമറിഞ്ഞ് പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാര്‍, ടൗണ്‍ നോര്‍ത്ത് സിഐ ആര്‍ ശിവശങ്കരന്‍, എസ്‌ഐ ആര്‍ രഞ്ജിത്, െ്രെകം സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌കാഡും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it