palakkad local

നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷംസിഗ്നല്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി

ഒലവക്കോട്: നഗരത്തില്‍ കാലങ്ങളായി ഗതാഗതക്കുരുക്ക് തീരാശാപമായി മാറുമ്പോഴും ഗതാഗതനിയന്ത്രണത്തിനുള്ള സിഗ്നല്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാവുകയാണ്. നഗരത്തിന്റെ പ്രധാനകവലകലളിലും ഒലവക്കോട് ജങ്ഷന്‍, മേഴ്‌സി ജങ്്ഷന്‍ എന്നിവിടങ്ങളിലൊക്കെയായി സ്ഥാപിച്ച സിഗ്നല്‍ സംവിധാനങ്ങളാണ് രാപ്പകലന്യേ പച്ചയും മഞ്ഞയും കത്തിച്ച് കാലം തള്ളിനീക്കുന്നത്.
നിലവില്‍ സുല്‍ത്താന്‍പേട്ട,  ജങ്ഷന്‍, വിക്‌ടോറിയ കോളജ് ഭാഗങ്ങളില്‍ മാത്രമാണ് സിഗ്നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കമ്പനിയാണ് 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തിലും പരിസരങ്ങളിലും സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചത്. ഓരോ കവലയിലെയും സിഗ്നല്‍ പോസ്റ്റുകളില്‍ പരസ്യം സ്ഥാപിക്കാന്‍ 50000 മുതല്‍ 60000 വരെയാണ് പ്രതിമാസം കരാറെടുത്ത് കമ്പനി ഈടാക്കുന്നത്.
നഗരത്തില്‍ ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് നീക്കാന്‍ പോലിസുകാര്‍ പെടാപാടുപെടുകയാണ്. ഒലവക്കോട് ജങ്ഷന്‍, സ്റ്റേഡിയം സ്റ്റാന്റ്, മിഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലൊക്കെ രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് പതിവാണ്. വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ നഗരത്തില്‍ അടുത്തകാലത്തായി ചെറിയ കവലകളിലും സിഗ്നല്‍ തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമാവുന്ന സാഹചര്യത്തിലും നഗരത്തില്‍ പ്രവര്‍ത്തനാതീതമായ സിഗ്നലുകളെപ്പറ്റി ട്രാഫിക് പോലിസും ശ്രദ്ധചെലുത്താറില്ല. സിഗ്നല്‍ സംവിധാനങ്ങളുടെ ടൈമറുകള്‍ അഡ്ജസ്റ്റ് ചെയ്താല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവും. അശാസ്ത്രീയമായ രീതിയിലാണ് സുല്‍ത്താന്‍പേട്ട റോഡിലേക്ക് തിരിയുന്നിടത്തെ സിഗ്നല്‍ സംവിധാനം.
Next Story

RELATED STORIES

Share it