thrissur local

നഗരത്തിലെ രാത്രികാല പരിശോധന കര്‍ശനമാക്കുന്നു

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ രാത്രികാല പരിശോധന പോലിസ് കര്‍ശനമാക്കുന്നു. രാത്രിയില്‍ തുറക്കുന്ന കടകളിലെത്തുന്നവര്‍ ഇനി കാമറകണ്ണുകളുടെ പരിധിയിലായിരിക്കും. തേക്കിന്‍കാട് മൈതാനിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരാള്‍ക്ക് കുത്തേറ്റത് പോലിസിനെ ഞെട്ടിച്ചിരിക്കുകയാണ്. നഗരം മുഴുവന്‍ ഇടവേളകളില്ലാതെ പോലിസ് റോന്ത് ചുറ്റുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ മോഷണസംഘങ്ങള്‍ക്കെതിരെയും പോലിസ് ജാഗ്രതയിലായിരുന്നു. രാത്രിയില്‍ നഗരത്തിലിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ പോലിസ് കടകളിലും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നഗരത്തില്‍ രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന കടകളിലാണ് കാമറകള്‍ സ്ഥാപിക്കാന്‍ പോലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ജ്യൂസ് കടകള്‍, ഫാസ്റ്റ് ഫുഡ് വില്‍പനശാലകള്‍ എന്നിവിടങ്ങളില്‍ പോലിസിന്റെ നിര്‍ദ്ദേശമുണ്ട്. പലരും കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഏതെങ്കിലും അനിഷ്ട സംഭവങ്ങളുമുണ്ടായാല്‍ ഈ കടകളിലെ കാമറ ദൃശ്യങ്ങള്‍ പോലിസ് ആവശ്യപ്പെടും.
Next Story

RELATED STORIES

Share it