Kottayam Local

നഗരത്തിലെ മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമാക്കാന്‍ തീരുമാനം

ചങ്ങനാശ്ശേരി:  നഗരസഭാ പരിധിയില്‍ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കാനും ഇതിനായി റസിഡന്റ്‌സ് അസോസിയേഷനുകളും നഗരസഭയും ചേര്‍ന്നു കര്‍മപദ്ധതിക്കു രൂപം നല്‍കാനും നഗരസഭ വിളിച്ചു ചേര്‍ത്ത റസിഡന്റ്‌സ് അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഹോട്ടലുകള്‍, പച്ചക്കറികടകള്‍, അറവുശാലകള്‍, തട്ടുകടകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനത്തിനു നഗരസഭ തന്നെ മേല്‍നോട്ടം വഹിക്കും. വീടുകളില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കുന്നതിനു പദ്ധതികള്‍  നടപ്പാക്കും. വൃത്തിയാക്കിയ മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിച്ചു വീടുകളില്‍ സൂക്ഷിച്ചാല്‍ മാസത്തില്‍ ഒരിക്കല്‍ നഗരസഭാ ജീവനക്കാര്‍ അവ ശേഖരിച്ചു റീസൈക്ലിങ് യൂനിറ്റിലേയ്ക്കു നീക്കാനും യോഗത്തില്‍  തീരുമാനമായി.   പൈപ്പ്‌റിങ്, ബയോഗ്യാസ് പദ്ധതികള്‍ സബ്‌സിഡി നിരക്കില്‍ ആവശ്യക്കാര്‍ക്കു വിതരണം ചെയ്യും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സ്വച്ഭാരത്, ഹരിതകേരളം പദ്ധതിയിലൂടെ മാലിന്യപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും തീരുമാനം എടുത്തു. ഇതിനായി പൊതു ജനങ്ങളുടെ സഹകരണം ഉറപ്പാക്കും. ജനപ്രതിനിധികള്‍, റെസിഡന്റ്‌സ് അസോയിയേഷന്‍ ഭാരവാഹികള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, ആശാവര്‍ക്കേഴ്‌സ് തുടങ്ങിയവരുടെ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കും.   നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it