ernakulam local

നഗരത്തിലെ ട്രാന്‍സ്‌ഫോമറിന് തീപ്പിടിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി



മൂവാറ്റുപുഴ: നഗരത്തിലെ ട്രാന്‍സ്‌ഫോമറിന് തീപ്പിടിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ എല്‍ഐസി ഓഫിസിനു സമീപം ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉച്ചത്തിലുള്ള ശബ്ദവും തീപൊരിയും പടര്‍ന്നതോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും പരിഭ്രാന്തിയിലായി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെന്നി തീ അണയ്ക്കുകയായിരുന്നു. രണ്ട് സ്്കൂളുകള്‍ക്ക് സമീപമാണ് ട്രാന്‍സ്‌ഫോമറിന് തീപ്പിടിച്ചത്. സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ പോവുന്ന സമയം കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. പതിനഞ്ച് മിനിറ്റ് മുമ്പ് വരെ നിരവധി വിദ്യാര്‍ഥികളാണ് ഇതുവഴി നടന്ന് പോയത്. ട്രാന്‍സ്‌ഫോമറിന് തീപ്പിടിച്ചതോടെ പ്രദേശത്ത് വൈദ്യുതിയും തടസ്സപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it