ernakulam local

നഗരത്തിനുള്ളില്‍ കെഎംആര്‍എല്‍ വക സൈക്കിള്‍ സവാരിയും



കൊച്ചി: സൈക്കിള്‍ യാത്രയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്.(കെഎംആര്‍എല്‍) സൈക്കിള്‍ യാത്രയെ നഗരവാസികളിലേക്ക് കൂടുതല്‍ അടുപ്പിക്കുകെയന്ന ലക്ഷ്യവും പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നു. ബൈക്ക് ഷെയറിങ്് സിസ്റ്റം എന്ന ഈ നൂതന പദ്ധതി വിദേശരാജ്യങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതാണ്. ലോക പരിസ്ഥിതി ദിനമായ അഞ്ചിന് മറൈന്‍ ഡ്രൈവില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സൈക്കിള്‍ സവാരി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആദീസ് സൈക്കിള്‍ ക്ലബ്ബുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി നഗരത്തിനുള്ളില്‍ സൈക്കിള്‍ യാത്രയെ കൂടുതല്‍ ജനകീയമാക്കുകയാണ് ഇതിലൂടെ കെഎംആര്‍എല്‍. പദ്ധതി വിജയമാവുന്ന മുറയ്ക്ക് സൈക്കിള്‍ സവാരി പാതകളും കെഎംആര്‍എല്‍ നിര്‍മിച്ച് നല്‍കും. നഗരത്തിനുള്ളില്‍ നാല് സൈക്കിള്‍ പാര്‍ക്കുകള്‍ ആദ്യഘട്ടത്തില്‍ നിര്‍മിക്കും. മേനക ജങ്ഷനില്‍ ഗേറ്റ്‌വേ ഹോട്ടലിന് മുന്‍വശം, സൗത്ത് റെയില്‍വേ സ്റ്റേഷനിലെ വിവേകാനന്ദ റോഡ്, നോര്‍ത്ത് റെയില്‍വേ പാലത്തിന് അടിവശം, കലൂര്‍- കടവന്ത്ര റോഡില്‍ പ്രൈവറ്റ് ബസ്്സ്റ്റാന്റിന് സമീപം എന്നിവിടങ്ങളിലാണ് സൈക്കിള്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. പിന്നീട് മെട്രോയുടെ എല്ലാ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും പാര്‍ക്കുകള്‍ സ്ഥാപിക്കും. സൈക്കിള്‍ ക്ലബില്‍ അംഗങ്ങളാവുകയാണ് ആദ്യം വേണ്ടത്. പിന്നീട് സൈക്കിള്‍ പാര്‍ക്കുകളിലെത്തി സൈക്കിളുകള്‍ വാടകയ്‌ക്കെടുക്കുക. യാത്രയ്ക്ക് ഉപയോഗിച്ചതിന് ശേഷം മറ്റേതെങ്കിലും സൈക്കിള്‍ പാര്‍ക്കില്‍ തിരിച്ചേല്‍പ്പിക്കണം. തികച്ചും സൗജന്യമായാണ് ആദ്യഘട്ടത്തില്‍ സൈക്കിളുകള്‍ നല്‍കുന്നത്. ഒരു മാസം നൂറ് മണിക്കൂറുകള്‍ സൈക്കിള്‍ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം.   ഉപയോഗത്തിനിടെ സൈക്കിളിന് കേടുപാട് സംഭവിച്ചാല്‍ നഷ്ട പരിഹാരം ഈടാക്കും. സൈക്കിള്‍ കൃത്യമായി പരിപാലിക്കേണ്ട ചുമതല വാടകയ്്‌ക്കെടുത്ത ആള്‍ക്കാണ്. സൈക്കിള്‍ ക്ലബ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലായെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ്് ജോര്‍ജ് പറഞ്ഞു. സൈക്കിള്‍ ക്ലബില്‍ അംഗങ്ങളാകുവാന്‍ 9645511155 എന്ന നമ്പറിലേക്ക് പേര്, വിലാസം, ഇമെയില്‍ ഐഡി, ജോലി എന്നിവ എസ്എംഎസ് അയക്കണം. സൈക്കിള്‍ വാടകയ്ക്ക് ലഭിക്കുന്നതിനായി 9645511155 നമ്പറിലേക്ക് ട്രാക്ക് കോഡും സൈക്കിള്‍ ക്ലബ് ഐഡി നമ്പറും മേസേജ് അയക്കുക (ഉദാഹരണം : ാസമ 3112). തിരികെ വയ്ക്കുമ്പോള്‍ 9744011777 എന്ന നമ്പറിലേക്ക് ട്രാക്ക് കോഡും സൈക്കിള്‍ ക്ലബ് ഐഡിയും മെസേജ് അയക്കണം ( ഉദാഹരണം േെവ 3112).
Next Story

RELATED STORIES

Share it