Second edit

നഗരങ്ങളുടെ ശാപം

നഗരവല്‍ക്കരണം സൃഷ്ടിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നാണ് ഗതാഗതക്കുരുക്ക്. ഏറ്റവും കൂടുതല്‍ ട്രാഫിക് ജാമുള്ള നഗരങ്ങള്‍ അധികവും വികസ്വര രാജ്യങ്ങളിലാണ്. കെയ്‌റോ, ഡല്‍ഹി, ലാഗോസ്, നയ്‌റോബി, ജക്കാര്‍ത്ത എന്നിങ്ങനെ ആ പട്ടിക നീണ്ടുപോവുന്നു. ഈ നഗരങ്ങള്‍ക്കൊക്കെ പൊതുവായ ചില സ്വഭാവങ്ങള്‍ കാണാം. പൊതുവില്‍ അവയുടെ ജനസംഖ്യ കൂടുതലാണ്. ഉദാഹരണത്തിന്, ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോവില്‍ പാരിസിലുള്ളതിനേക്കാള്‍ ഇരട്ടിയിലധികം ജനങ്ങളുണ്ട്. അവയില്‍ പലതിലും റെയില്‍വേ നെറ്റ്‌വര്‍ക്കില്ല. ഈ നഗരവാസികളൊക്കെ യാത്ര സുഖകരമാക്കാനായി കാറോ ജീപ്പോ സ്വന്തമാക്കുന്നു. ഡല്‍ഹിയില്‍ 2011ല്‍ 43 ലക്ഷം സ്വകാര്യ വാഹനങ്ങള്‍ ഉണ്ടായിരുന്നത് 2017ല്‍ 67 ലക്ഷമായി വര്‍ധിച്ചു. ഈ ഘടകങ്ങളൊക്കെ ചേരുമ്പോള്‍ യാത്രക്കാര്‍ റോഡില്‍ രണ്ടുമൂന്നു മണിക്കൂര്‍ കാത്തുകെട്ടിക്കിടക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ട്രാഫിക് ജാം തടസ്സം നില്‍ക്കുന്നു. ഒരു പഠനപ്രകാരം 2017ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഈയിനത്തില്‍ 3,400 കോടി ഡോളറാണ് നഷ്ടം വന്നത്.
ഫ്‌ളൈ ഓവറുകളും ടണലുകളും ധാരാളമായി നിര്‍മിക്കുകയും പൊതുഗതാഗതം സുഖകരമാക്കുകയും ചെയ്താല്‍ വാഹനങ്ങളുടെ കുരുക്ക് കുറേ കുറയ്്ക്കാനാവും. വലിയ പണച്ചെലവുള്ള കാര്യമായതിനാല്‍ ഭരണകൂടങ്ങള്‍ അതിനു മടിച്ചുനില്‍ക്കുന്നു.

Next Story

RELATED STORIES

Share it