kozhikode local

നഗരം തീ വിഴുങ്ങുമ്പോഴും അധികാരികള്‍ക്കു കുലുക്കമില്ല

കൊയിലാണ്ടി: നഗരം കത്തിച്ചാമ്പലാകുമ്പോഴും അധികാരികള്‍ക്ക് കുലുക്കമില്ല. കഴിഞ്ഞ ആറു മാസത്തിനകം ഒമ്പതു തീപിടിത്തങ്ങളാണ് കൊയിലാണ്ടിയിലുണ്ടായത്. തീപിടിത്തവും അപകടങ്ങളും ഉണ്ടാവുമ്പോഴെല്ലാം കൊയിലാണ്ടിയില്‍ ഫയര്‍ ഫോഴ്‌സ് യൂനിറ്റ് ആരംഭിക്കുമെന്ന് പറയാറുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് വസ്തുത. കൊയിലാണ്ടിയില്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭരണ-പ്രതിപക്ഷ കക്ഷികളുടെ ആരോപണ പ്രത്യാരോപണങ്ങളില്‍ തട്ടി വിഷയം തെന്നിപ്പോവുകയാണ് പതിവ്.
തിരഞ്ഞെടുപ്പ് വേളയില്‍ ഇരുപക്ഷവും ഫയര്‍ യൂനിറ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനം നല്‍കാറുണ്ട്. ഇത്തവണയും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നായിരുന്നു ഇത്. കഴിഞ്ഞ മാര്‍ച്ചില്‍ ടൗണിലെ വോഡാഫോണ്‍ ഷോറും കത്തി നശിച്ചപ്പോള്‍ എംഎല്‍എയും നഗരസഭാ ചെയര്‍മാനും അടിയന്തരമായി ഫയര്‍ യൂനിറ്റിന് സ്ഥലമൊരുക്കി കൊടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടപടി ഇതുവരെ ആയിട്ടില്ല. ജനരോഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്‌റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് താല്‍ക്കാലിക സൗകര്യം ഒരുക്കാമെന്ന് എ ംഎല്‍എ പറയുകയും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനങ്ങളെ പറ്റിക്കുകയാണ് രാഷ്ട്രീയ പ ാര്‍ട്ടികള്‍ ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനിയെങ്കിലും സ്ഥലം കണ്ടെത്ത ാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it