നക്ഷത്ര ആമകളുമായി നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: വില്‍ക്കാനായി കൊണ്ടുവന്ന നക്ഷത്ര ആമകളുമായി നാലു പേരെ തൃശൂര്‍ ഫോറസ്റ്റ് ഫഌയിങ് സ്‌ക്വാഡ് പിടികൂടി. ആലുവ വാപ്പാലക്കടവില്‍ അരുണ്‍ (34), കോഴിക്കോട് പുല്ലാനംപാറ സ്വദേശി പുത്തന്‍പുരയില്‍ അനില്‍ കുമാര്‍ (28), തൃശൂര്‍ മുകുന്ദപുരം കൊച്ചുകടവ് സ്വദേശി താഴത്തുപുറത്ത് വീട്ടില്‍ വിജീഷ് (39), എറണാകുളം തുരുത്തിപുറം തിരുമ്മാശ്ശേരി വീട്ടില്‍ ബെന്‍സന്‍( 28) എന്നിവരെയാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്നു മാള അന്നമനടയില്‍ വച്ചാണു പ്രതികളെ പിടികൂടിയതെന്നു പോലിസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടു പേര്‍ ഉദ്യോഗസ്ഥരെക്കണ്ട് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പിടികൂടിയവര്‍ ഇടനിലക്കാരാണ്. എട്ടുലക്ഷം രൂപ വിലയിട്ടാണ് ഇവര്‍ കച്ചവടം ഉറപ്പിച്ചിരുന്നത്.
ആമകളെ വാങ്ങാനുള്ളവര്‍ അന്നമനടയില്‍ വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണു പ്രതികള്‍ എത്തിയത്. രണ്ട് വലിയ ആമകളെ ബാഗിലാണു സൂക്ഷിച്ചിരുന്നത്. ഇതിന് കോടികള്‍ വിലമതിക്കുമെന്നും പോലിസ് അറിയിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം കെ സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി ടി രതീഷ്, കെ പി ശ്രീജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ടി എം ഷിറാസ്, ഇ പി പ്രതീഷ്, വി പി പ്രിജീഷ്, ടി യു രാജ്കുമാര്‍, കെ വി ജിതേഷ് ലൈല്‍, ഫ്രാങ്കോ ബേബി, വി വി ഷിജു, സി പി സജീവ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it