നക്ഷത്രങ്ങള്‍ മണ്ണിലേക്ക്

ന്യൂയോര്‍ക്ക്: ലോക ക്രിക്കറ്റിലെ മുന്‍ നക്ഷത്രങ്ങള്‍ ഇന്നു വീണ്ടും മണ്ണിലിറങ്ങുന്നു. അമേരിക്കയില്‍ ക്രിക്കറ്റിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സചിന്‍ ടെണ്ടുല്‍ക്കറും ആസ്‌ത്രേലിയയുടെ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണുമുള്‍പ്പെടുന്ന ടീമുകള്‍ ഇന്ന് മുഖാമുഖം വരും. ഓള്‍സ്റ്റാര്‍ സീരീസെന്നു പേരിട്ടിരിക്കുന്ന ട്വന്റി പരമ്പരയില്‍ മൂന്നു മല്‍സരങ്ങളാണുള്ളത്. സചിന്‍ ബ്ലാസ്റ്റേഴ്‌സ്, വോണ്‍ വാരിയേഴ്‌സ് എന്നീ പേരുകളിലാണ് ഇരുടീമുകളുടെയും ബലപരീക്ഷണം. ക്രിക്കറ്റില്‍ നി ന്നും വിരമിച്ച താരങ്ങള്‍ മാത്രം അണിനിരക്കുന്ന പരമ്പര കൂടിയാണിത്.  ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നു മല്‍സരങ്ങളും തല്‍സമയം സംപ്രേക്ഷണം ചെയ്യും.ഇന്നത്തെ മല്‍സരത്തിനു ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാവുന്നത്. രണ്ടാമത്തെ കളി 11ന് ഹൂസ്റ്റണിലെ മിനുറ്റ് മെയ്ഡ് പാര്‍ക്കിലും  അവസാന മല്‍സരം 14ന് ലോസ് ആഞ്ചല്‍സിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തിലും നടക്കും.അമേരിക്കയില്‍ ബാസ്‌കറ്റ് ബോളിന്റെയും ബേസ് ബോളിന്റെയും കുത്തക തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാ ണ് ഓള്‍ സ്റ്റാര്‍ സീരീസിന് തുടക്കമിട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മൂന്നു കളികളും ബേസ് ബോള്‍ മല്‍സരങ്ങളുടെ സ്ഥിരം വേദികളായ സ്‌റ്റേഡിയങ്ങളില്‍ നടത്തുന്നത്. ബേസ് ബോളിന്റെ പിച്ചുകളില്‍ ഇന്ന് ക്രിക്കറ്റ് താരങ്ങള്‍ക്ക് മികവ് പ്രകടിപ്പിക്കാനാ വുമോയന്ന് കണ്ടുതന്നെ അറിയേണ്ടിവരും. ഇതാദ്യമായാണ് അമേരിക്കയില്‍ ഇത്രയുമധികം ക്രിക്കറ്റ് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച് കളി ക്കാനിറങ്ങുന്നത്. ഓള്‍ സ്റ്റാ ര്‍ ക്രിക്കറ്റ് സീരീസെന്ന പു തിയ പരമ്പരയുടെ സൂത്രധാരന്‍മാര്‍ സചിനും വോണും തന്നെയാ ണ്. ഇരുവരുമാണ് മു ന്‍ താരങ്ങളെ ഉള്‍പ്പെടു ത്തി ഈ ടൂര്‍ണമെന്റിന്റെ ആശയം മുന്നോട്ടുവച്ചത്. ക്രിക്കറ്റിന്റെ തന്റെ മുഖച്ഛായ മാ റ്റിയ ട്വന്റി മല്‍സരങ്ങളുടെ പിറവിക്കു മുമ്പ് വിരമിച്ച മിക്ക താരങ്ങളും ഇന്ന് ഏതു തരത്തിലായിരിക്കും കളിക്കുകയെന്നത് ആകാംക്ഷയുണ്ടാക്കുന്ന ഘടകമാണ്.ദേശീയ ടീമിലെ മുന്‍ സഹതാരങ്ങ ളായ വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരെക്കൂടാതെ നിരവധി മല്‍സരങ്ങളില്‍ തന്നെ വിറപ്പിച്ച ബൗളര്‍മാരായ ഗ്ലെന്‍ മഗ്രാത്ത്, ശുഐബ് അക്തര്‍, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ ഇന്ന് സചിന്റെ ടീമിനായി പാഡണിയും.അതേസമയം, ഓസീസിന്റെ തന്നെ മുന്‍ താരങ്ങളായ മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിങ്, ആന്‍ഡ്രു സൈമണ്‍സ് എന്നിവരെക്കൂടാതെ പേസ് രാജാക്കന്‍മാരായ വസീം അക്രം, അലന്‍ ഡൊണാ ള്‍ഡ് എന്നീ പ്രമുഖരും വോണിന്റെ ടീമി ല്‍ കളിക്കാനിറങ്ങും.
Next Story

RELATED STORIES

Share it