palakkad local

ധ്യാനകേന്ദ്രത്തില്‍ നാലു വയസ്സുകാരന്‍ മരിച്ച സംഭവം; പ്രതിഷേധം ശക്തം

ആലത്തൂര്‍: ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ നാല് വയസ്സുകാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. കുനിശ്ശേരി പനയംപാറ തച്ചംപൊറ്റ വീട്ടില്‍ വിനയരാജന്‍ - ഗീത ദമ്പതികളുടെ മകന്‍ ജിനു      രാജാണ് കഴിഞ്ഞ ഞായറാഴ്ച്ച വള്ളിയോട് ഇമ്മാനുവല്‍ ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥന നടക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. നാല് ദിവസമായി പനിയും ചര്‍ദ്ദിയും ഉണ്ടായിരുന്ന കുട്ടിയെ ആശുപത്രിയില്‍ ചികില്‍സിക്കാന്‍ അനുവദിക്കാതെ രോഗശുശ്രൂഷയ്ക്കായി ധ്യാനകേന്ദ്രത്തില്‍ ഇരുത്തി വെള്ളം നല്‍കിയതാണ് മരണകാരണമെന്ന് അന്നുതന്നെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച്ചയും നാട്ടുകാര്‍ പ്രതിഷേധിച്ചത്. മൊഴിയെടുക്കുന്നതിനായി വടക്കഞ്ചേരി പോലിസ് സ്‌റ്റേഷനിലേക്ക് മാതാപിതാക്കളെ കൊണ്ടുപോകാന്‍ എത്തിയ ധ്യാന കേന്ദ്രത്തിന്റെ വാഹനത്തേയും പ്രവര്‍ത്തകരെയുമാണ് നാട്ടുകാര്‍ തടഞ്ഞത്.  ജീവന്‍ കവര്‍ന്നെടുക്കുന്ന അന്ധവിശ്വാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് നിരവധി  പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it