Alappuzha local

ധ്യമങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നിലനിര്‍ത്തണം: ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

മാമാവേലിക്കര :ജനങ്ങളുടെ ശബ്ദമായി നിലകൊള്ളുന്ന മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ നിര്‍ണായകമാണെന്നും അതിനാല്‍ മാധ്യമങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നിലനിര്‍ത്തണമെന്നും മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത.
കത്തോലിക്കാ സഭ മാധ്യമ ദിനാചരണത്തിന്റ ഭാഗമായി മാവേലിക്കര രൂപതയുടെ സാമൂഹിക സമ്പര്‍ക്ക മാധ്യമ വിഭാഗമായ അമല്‍ ജ്യോതി കമ്മ്യൂണിക്കേഷന്‍ പുന്നമൂട് അമലഗിരി അരമനയില്‍ സംഘടിപ്പിച്ച മാധ്യമ ദിനാചരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അമല്‍ജ്യോതി കമ്മ്യൂണിക്കേഷന്‍ രൂപതാ ഡയറക്ടര്‍ ഫാ ഗീവര്‍ഗീസ് നെടിയമലയില്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it