Flash News

'ധോണി തന്നെ മികച്ച കീപ്പര്‍ ; റിഷഭ് ഭാവി താരം' : എം എസ് കെ പ്രസാദ്



ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ എംഎസ് ധോണി അനിവാര്യമാണെന്ന് ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. ധോണിയുടെ ഫോമിനെക്കുറിച്ച് പല ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച കീപ്പര്‍ ധോണി തന്നെയാണെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. ചാംപ്യന്‍സ് ട്രോഫിയിലേക്ക് റിഷഭ് പാന്തിനെ പരിഗണിക്കാത്തതെന്തെന്ന ചോദ്യത്തിന് റിഷഭ് ഭാവിയിലെ താരമാണെന്നും പ്രസാദ് മറുപടി പറഞ്ഞു. 19കാരനായ റിഷഭ് പാന്ത് ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് ധോണി വിക്കറ്റിന് പിന്നില്‍ നടത്തിയ മികച്ച പ്രകടനങ്ങളെ എല്ലാവരും മറക്കുന്നു. വിരാട് കോഹ്‌ലിക്ക് നിര്‍ദേശങ്ങളുമായി ധോണി കളിക്കളത്തിലുണ്ടാവുന്നത് ഇന്ത്യയുടെ ജയത്തിന് ഗുണം ചെയ്യുമെന്നും പ്രസാദ് വ്യക്തമാക്കി.സഞ്ജു സാംസണും ബേസില്‍ തമ്പിയും ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇവരെ പരിഗണിച്ച് കൂടായിരുന്നോ എന്ന ചോദ്യത്തിന് ഇരുവരും മികച്ച താരങ്ങളാണെന്നും ഇന്ത്യ എ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതിന് ശേഷം സീനിയര്‍ ടീമിലേക്ക് പരിഗണിക്കാം എന്നുമായിരുന്നു പ്രസാദിന്റെ മറുപടി.
Next Story

RELATED STORIES

Share it