Flash News

ധോണി ഇന്ത്യാ സിമന്റ്‌സില്‍ ജോലിക്കാരന്‍ : രേഖകള്‍ പുറത്തുവിട്ട് ലളിത് മോഡി



ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഐപിഎല്ലില്‍ പൂനെ സൂപ്പര്‍ജയന്റിന്റെ കളിക്കാരനുമായ എം എസ് ധോണി മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്റ്‌സിന്റെ ഗ്രേഡ് ഫോര്‍ ജീവനക്കാരനാണെന്ന ആരോപണവുമായി ലളിത് മോഡി രംഗത്ത്. 43,000 രൂപ അടിസ്ഥാന ശമ്പളത്തിലാണ് ധോണി ജോലി ചെയ്തതെന്നും ആരോപിച്ച മോഡി ഇതുസംബന്ധിച്ച രേഖകളും പുറത്ത് വിട്ടിട്ടുണ്ട്. ശമ്പളത്തിന് പുറമേ 21,790 രൂപ ഡിഎയും ധോണിക്ക് ലഭിച്ചിരുന്നതായി ഐപിഎല്‍ മുന്‍ ചെയര്‍മാനായ ലളിത് മോഡി ആരോപിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി കോടികള്‍ സമ്പാദിക്കുമ്പോഴാണ് ധോണി ഇത്തരമൊരു കരാറുണ്ടാക്കിയതെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകന്‍ കൂടിയായിരുന്ന ധോണി ശ്രീനിവാസനോടൊപ്പം പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചെന്നൈ ഓഫീസിലെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് സ്ഥാനം ധോണിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ധോണി- ശ്രീനിവാസന്‍ അവിശുദ്ധ ബാദ്ധവത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന രേഖകള്‍.
Next Story

RELATED STORIES

Share it