Cricket

ധോണിയുടെ റെക്കോഡിനെ മറികടന്ന് വൃധിമാന്‍ സാഹ

ധോണിയുടെ റെക്കോഡിനെ മറികടന്ന് വൃധിമാന്‍ സാഹ
X


കേപ്ടൗണ്‍: ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ. 2014 ഡിസംബറില്‍ ആസ്‌ത്രേലിയയക്കെതിരായ ടെസ്റ്റ് മല്‍സരത്തില്‍ വിക്കറ്റിന് പിന്നില്‍ ഒമ്പത് പേരെ പുറത്താക്കിയാണ് ധോണി ഒരു ടെസ്റ്റ്് മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പട്ടികയില്‍ അമരത്തെത്തിയത്്. ഇന്നലെ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ വിക്കറ്റ് കീപ്പറുടെ റോളിലെത്തി പത്ത് പേരെ പുറത്താക്കിയാണ്് സാഹ ധോണിയുടെ റെക്കോഡ് തകര്‍ത്തത. ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കയുടെ അഞ്ച് ക്യാച്ചുകളെടുത്താണ് സാഹ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായത്. ആദ്യ ഇന്നിങ്‌സില്‍ കഗീസോ റബദയെ പിടിച്ച് പുറത്താക്കി തുടങ്ങിയ സാഹ ഭൂവനേശ്വര്‍ കുമാര്‍ എറിഞ്ഞ പന്തില്‍ മോര്‍ണി മോര്‍ക്കലിന്റെ ക്യാച്ചെടുത്തതോടെയാണ് ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന പേര് തന്റെതാക്കിയത്. ധോണി വിക്കറ്റിന് പിന്നില്‍ നേടിയ ഒമ്പത് വിക്കറ്റ് നേട്ടത്തില്‍  ഒന്ന് സ്റ്റംപിങിലൂടെയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ വിക്കറ്റ് പിന്നില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചടെുക്കുന്നതില്‍ മൂന്നാം താരമാണ് സാഹ. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്‌സ്, ഇംഗ്ലണ്ടിന്റെ ജാക്ക് റസല്‍ എന്നിവര്‍ 11 വിക്കറ്റുകളോടെ മുന്നില്‍ നില്‍ക്കുന്നു.
Next Story

RELATED STORIES

Share it