ധോണിയുടെ 'തലയറുത്ത്' ബംഗ്ലാദേശ് ആരാധകന്റെ ആവേശം

ധക്ക: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ തലയറുത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ബംഗ്ലാദേശ് പേസര്‍ ടസ്‌കിന്‍ അഹ്മദിന്റെ ചി ത്രം പ്രചരിപ്പിച്ച് ബംഗ്ലാദേശ് ആരാധകന്റെ ആവേശപ്രകടനം. സോഷ്യല്‍ മീഡിയകളിലൂടെ താരം പ്രചരിപ്പിച്ച ചിത്രം ഇതിനകം വിവാദമായിക്കഴിഞ്ഞു.
ഇതാദ്യമായല്ല ഈ ബംഗ്ലാ ആരാധകന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. നേരത്തേ ബംഗ്ലാദേശില്‍ ഇന്ത്യ പര്യടനം നടത്തിയപ്പോഴും സമാനമായ രീതിയിലുള്ള ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചിരുന്നു. പരമ്പരയില്‍ ഇന്ത്യയെ ബംഗ്ലാദേശ് അട്ടിമറിച്ചപ്പോള്‍ വിജയശി ല്‍പ്പിയായത് യുവ പേസര്‍ മുസ്തഫിസുര്‍ റഹ്മാനായിരുന്നു. അന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പകുതി ഷേവ് ചെയ്ത തല അറുത്ത് മുസ്തഫിസുര്‍ ആഹ്ലാദിക്കുന്ന ചിത്രമാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഇത് ഇന്ത്യന്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it