Flash News

ധോണിയും യുവരാജും വിന്‍ഡീസ് പര്യടനത്തിന് വേണ്ടിയിരുന്നില്ല : ദ്രാവിഡ്



ന്യൂഡല്‍ഹി: ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ എംഎസ് ധോണിയും യുവരാജ് സിങും വേണ്ടിയിരുന്നില്ലെന്ന് ഇന്ത്യ അണ്ടര്‍ 19 ടീം പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡ്. നിലവിലെ ഫോമില്‍ വിന്‍ഡീസ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ടീമല്ല. അതിനാല്‍ തന്നെ മുന്‍നിര താരങ്ങളെ വെസ്റ്റ് ഇന്‍ഡീസിലേക്ക് അയക്കാതെ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. കുല്‍ദീപ് യാദവിനെയും റിഷഭ് പാന്തിനെയും ടീമില്‍ ഉള്‍ക്കൊള്ളിച്ചത് നല്ലതാണെങ്കിലും സഞ്ജുവിനെപ്പോലെയുള്ള കൂടുതല്‍ യുവതാരങ്ങള്‍ക്ക് കൂടി ഇന്ത്യന്‍ നിരയില്‍ അവസരം നല്‍കാമായിരുന്നു. യുവരാജിനും ധോണിക്കും വിശ്രമം അനുവദിക്കുന്നതായിരുന്നു ഉചിതമായ നടപടിയെന്നും€ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. യുവരാജും ധോണിയും ഇന്ത്യ കണ്ട മികച്ച താരങ്ങള്‍ തന്നെയാണ്. പക്ഷേ, സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ല. 2019 ലോകകപ്പ് വരാനിരിക്കുകയാണ്. മധ്യനിരയില്‍ യുവരാജും ധോണിയും ഒന്നിച്ച് കളിക്കണമോയെന്ന് പുനരാലോചിക്കണം. മികച്ച യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുകയാണ്. പ്രതാപകാലത്തിലെ മികവ് നോക്കി ടീമിനെ തിരഞ്ഞെടുത്താല്‍ അത് ടീമിന്റെ മൊത്തം പ്രകടനത്തെ ബാധിക്കുമെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it