palakkad local

ധോണിയില്‍ കാട്ടാന ശല്യം

മലമ്പുഴ: കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി ധോണിയിലെ കൃഷിയിടങ്ങളും വീട്ടുമതിലും തകര്‍ത്തു. ധോണി സ്വദേശി പി സി രാമകൃഷ്ണന്റെ തോട്ടത്തിലെ തെങ്ങുകളും മാത്തുകുട്ടിയുടെ വീടിന്റെ മതിലും തട്ടിതകര്‍ത്തു. കൂടാതെ ബേബിയുടെ നെല്‍ കൃഷിയിലേറെയും ആനകള്‍ ചവുട്ടി നശിപ്പിച്ചു.
കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശത്ത് കൃഷിയിറക്കുവാന്‍ സാധ്യമല്ലാതായിരിക്കുകയാണ്. വനം അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും കൈകൊണ്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it