Cricket

ധോണിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ല: എംഎസ്‌കെ പ്രസാദ്

ധോണിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ല: എംഎസ്‌കെ പ്രസാദ്
X


മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ് രംഗത്ത്. ധോണിയെപ്പോലൊരു ക്രിക്കറ്റ് താരം ഇന്നത്തെ ഏത് ക്രിക്കറ്റ് ടീമില്‍ നോക്കിയാലും കാണാന്‍ കഴിയില്ല. ധോണിയുടെ പകരക്കാരനെ 2019 ക്രിക്കറ്റ് ലോകകപ്പ് വരെ ആലോചിക്കുന്നില്ലെന്നും പ്രസാദ് പറഞ്ഞു. യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ധോണി വഴിമുടക്കിയാവുന്നെന്ന് പറയാനാവില്ല. ഇന്ത്യ എ ടീമിലൂടെ സഞ്ജു സാംസണ്‍, റിഷഭ് പാന്ത് തുടങ്ങിയ യുവതാരങ്ങള്‍ വിക്കറ്റിന് പിന്നിലും ബാറ്റിങിലും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഇവരൊന്നും ധോണിക്ക് പകരക്കാരനായി വളര്‍ന്നിട്ടില്ല. ലോകത്തിലെ ഒന്നാം നമ്പര്‍ കീപ്പര്‍ ധോണി തന്നെയാണെന്ന് ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ വ്യക്തമാവുകയാണെന്നും പ്രസാദ് വ്യക്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പരയിലൂടെ ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനെ മറികടന്ന് ധോണി സ്വന്തമാക്കിയിരുന്നു.ധോണിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ല: എംഎസ്‌കെ പ്രസാദ്
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ് രംഗത്ത്. ധോണിയെപ്പോലൊരു ക്രിക്കറ്റ് താരം ഇന്നത്തെ ഏത് ക്രിക്കറ്റ് ടീമില്‍ നോക്കിയാലും കാണാന്‍ കഴിയില്ല. ധോണിയുടെ പകരക്കാരനെ 2019 ക്രിക്കറ്റ് ലോകകപ്പ് വരെ ആലോചിക്കുന്നില്ലെന്നും പ്രസാദ് പറഞ്ഞു. യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ധോണി വഴിമുടക്കിയാവുന്നെന്ന് പറയാനാവില്ല. ഇന്ത്യ എ ടീമിലൂടെ സഞ്ജു സാംസണ്‍, റിഷഭ് പാന്ത് തുടങ്ങിയ യുവതാരങ്ങള്‍ വിക്കറ്റിന് പിന്നിലും ബാറ്റിങിലും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഇവരൊന്നും ധോണിക്ക് പകരക്കാരനായി വളര്‍ന്നിട്ടില്ല. ലോകത്തിലെ ഒന്നാം നമ്പര്‍ കീപ്പര്‍ ധോണി തന്നെയാണെന്ന് ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ വ്യക്തമാവുകയാണെന്നും പ്രസാദ് വ്യക്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പരയിലൂടെ ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനെ മറികടന്ന് ധോണി സ്വന്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it