Flash News

ധോണിക്കെതിരായ കേസ് കോടതി റദ്ദാക്കി



ന്യൂഡല്‍ഹി: മതവിശ്വാസം വ്രണപ്പെടുത്തുന്ന രീതിയില്‍ വേഷമണിഞ്ഞെന്നാരോപിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരേ ഫയല്‍ ചെയ്ത കേസ് സുപ്രിംകോടതി റദ്ദാക്കി. ഒരു മാഗസിന്റെ കവര്‍ ചിത്രത്തില്‍ ധോണിയെ ഹിന്ദു ദൈവത്തിനു സമാനമായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് ധോണിയുടെ പേരില്‍ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുന്ന ഉദ്ദേശ്യം മാഗസിന് ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സുപ്രിംകോടതി റദ്ദാക്കിയത്. 2013ല്‍ ബിസിനസ്സ് ടുഡേ മാഗസിന്റെ പുറം കവറിലാണ് ഹിന്ദു ദൈവത്തിന്റെ വേഷത്തില്‍ ധോണിയെ ചിത്രീകരിച്ചത്.
Next Story

RELATED STORIES

Share it