ധോണിക്കെതിരായ കേസിന് സ്റ്റേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ക്യാപ്റ്റന്‍ എം എസ് ധോണിക്കെതിരായ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. പരസ്യ ചിത്രത്തില്‍ ഹിന്ദു ദൈവമായ വിഷ്ണുവിന്റെ രൂപത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ആന്ധ്രപ്രദേശ് കോടതിയിലാണ് ധോണിക്കെതിരേ കേസ് നടക്കുന്നത്.
അതേസമയം, കേസ് പരിഗണിക്കുന്നത് ആന്ധ്രപ്രദേശില്‍ നിന്നു ബംഗളൂരുവിലേക്ക് മാറ്റണമെന്ന ധോണിയുടെ ഹരജിയില്‍ പ്രതികരണമാരാഞ്ഞ് കോടതി പരാതിക്കാരനായ യെരഗുണ്ടയശ്യാമസുന്ദറിന് നോട്ടീസ് അയച്ചു. എട്ടാഴ്ചയ്ക്കകം പരാതിക്കാരനും പോലിസും മറുപടി നല്‍കണം. അതുവരെ കേസില്‍ നടപടി പാടില്ലെന്നാണ് സുപ്രിംകോടതി ഉത്തരവ്.
Next Story

RELATED STORIES

Share it