Flash News

ധൈര്യമുണ്ടെങ്കില്‍ പുറത്താക്കൂ: ബിജെപി എം പി ശത്രുഘ്‌നന്‍ സിന്‍ഹ

ധൈര്യമുണ്ടെങ്കില്‍ പുറത്താക്കൂ: ബിജെപി എം പി ശത്രുഘ്‌നന്‍ സിന്‍ഹ
X
shatrugnan-sinha
ന്യൂഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കൂവെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് കീര്‍ത്തി ആസാദിനെ പോലെ സസ്‌പെന്‍ഡ് ചെയ്യാന്‍ ബിജെപി ദേശീയ നേതൃത്വം നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയത്.

ബിഹാര്‍ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിക്ക് തലവേദനയായ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് നടനും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ വെല്ലുവിളിയുമായി രംഗത്തെത്തിയത്. പാര്‍ട്ടിക്ക് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. എങ്കിലും അവര്‍ക്ക് ഇഷ്ടമുള്ളപ്പൊള്‍ തന്നെ പുറത്താക്കാനാകും.

അവരെന്നെ പുറത്താക്കുകയാണെങ്കില്‍ ന്യൂട്ടന്റെ മൂന്നാം നിയമം അവരെ ഓര്‍മിപ്പിക്കുന്നു. ഏത് പ്രവൃത്തിക്കും സമാനമായ എതിര്‍ പ്രവൃത്തിയുണ്ടാകും. അദ്ദേഹം പറഞ്ഞു.ബിജെപിയ്ക്ക് വേണമെങ്കില്‍ തന്നെ പുറത്താക്കാം. എന്നാല്‍ കാലുപിടിക്കാന്‍ വരുമെന്ന് കരുതേണ്ട. അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it