ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി: മലയാളികള്‍ ഉള്‍പ്പെടെയുള്ള 25 കുട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കോഴിക്കോട് കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഷംനാദ്, കണ്ണൂര്‍ തളിപ്പറമ്പ് കൊട്ടില ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി കെ വി അഭിജിത്ത്, നെയ്യാറ്റിന്‍കര വിശ്വഭാരതി സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥി എസ് എം അരോമല്‍, കോട്ടയം എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥി നിതിന്‍ ഫിലിപ്പ് മാത്യു, കഴക്കൂട്ടം പള്ളിത്തറ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി ബീഥോവന്‍, വൈക്കം ദേവിവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥി അനന്തു ദിലീപ് എന്നിവരാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ മലയാളി വിദ്യാര്‍ഥികള്‍.
പുരസ്‌കാര ജേതാക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പും ഉന്നത പഠനത്തിന് ആഗ്രഹമുള്ളവര്‍ക്കാവശ്യമായ സഹായവും സര്‍ക്കാര്‍ നല്‍കും. നാളെ ഡല്‍ഹിയിലെ രാജ്പഥില്‍ നടക്കുന്ന റിപബ്ലിക്ദിന പരേഡ് ചടങ്ങിലും ഇവരെ പ്രധാനമന്ത്രി പുരസ്‌കാരം നല്‍കി ആദരിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയറാണ് ഓരോ വര്‍ഷവും ധീരരായ കുട്ടികള്‍ക്ക് റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കേന്ദ്ര ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it