kozhikode local

ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ ബഹിഷ്‌കരിക്കേണ്ടിവരും: ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി

കോഴിക്കോട്: പൈതൃക തെരുവിന്റെ ഉദ്ഘാടന പരിപാടിയെക്കുറിച്ച് ആലോചിക്കുവാന്‍ ജില്ലാ കലക്ടര്‍ വിളിച്ചുകൂട്ടിയ യോഗം അലങ്കോലപ്പെടുത്തിയ വ്യാപാരികളുടെ നടപടിയില്‍ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രതിഷേധിച്ചു.ഈ മാസം 23ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് വാഹന ഗതാഗതം അനുവദിച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കുന്ന കച്ചവടക്കാര്‍ ജനഹിതത്തിനെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ മിഠായിത്തെരുവിലെ വിപണനം ഉപഭോക്താക്കള്‍ ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യുമെന്ന് ചിന്തിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഒരു വിഭാഗം വ്യാപാരികളുടെ ധാര്‍ഷ്ഠ്യത്തിനു മുമ്പില്‍ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും കീഴടങ്ങരുതെന്നും നവീകരിച്ച മിഠായിത്തെരുവിലൂടെ വാഹന ഗതാഗതം അഭികാമ്യമല്ലെന്ന അഭിപ്രായമാണ് മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കെന്നും യോഗം അഭിപ്രായപ്പെട്ടു. ഗാന്ധിഗൃഹത്തില്‍ ചേര്‍ന്ന യോഗത്തില്‍ ടി കെ എ അസീസ് അധ്യക്ഷതവഹിച്ചു.
Next Story

RELATED STORIES

Share it