Flash News

ധാരണ ലംഘിച്ചു;കേരള കോണ്‍ഗ്രസ് ചെയ്തത് കൊടുംചതി:കോണ്‍ഗ്രസ്

ധാരണ ലംഘിച്ചു;കേരള കോണ്‍ഗ്രസ് ചെയ്തത് കൊടുംചതി:കോണ്‍ഗ്രസ്
X


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച കേരള കോണ്‍ഗ്രസ്(എം)ചെയ്തത് കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണയുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സണ്ണി പാമ്പാടിയെ പിന്തുണക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) എഴുതി ഒപ്പിട്ടുനല്‍കിയ ധാരണാ പത്രം കോണ്‍ഗ്രസ് പുറത്തുവിട്ടു. ഏപ്രില്‍ മൂന്നിന് ഉണ്ടാക്കിയ ധാരണാ പത്രത്തില്‍ ഇരു പാര്‍ട്ടിയിലെയും 14 അംഗങ്ങളും ഒപ്പിട്ടിട്ടുണ്ട്.
ധാരണാ പത്രത്തിലെ മഷി ഉണങ്ങും മുന്‍പാണ് കേരള കോണ്‍ഗ്രസ് വഞ്ചന കാണിച്ചതെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രതികരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ കെഎം മാണിയുമായി സംസാരിക്കാന്‍ ശ്രമിച്ചിട്ടും അദ്ദേഹം അതിന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണിയെ എംപി സ്ഥാനത്തെത്തിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മാന്യതയുണ്ടെങ്കില്‍ അദ്ദേഹം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it