Cricket

ധവാനോട് മോശമായി പെരുമാറി; കഗിസോ റബാദയ്ക്ക് പിഴ

ധവാനോട് മോശമായി പെരുമാറി; കഗിസോ റബാദയ്ക്ക് പിഴ
X


പോര്‍ട്ട്എലിസബത്ത്: ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തിനിടെ അച്ചടക്ക ലംഘനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗിസോ റബാദയ്ക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 15 ശതമാനമാണ് റബാദ പിഴ അടക്കേണ്ടത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ എട്ടാം ഓവറില്‍ ശിഖര്‍ ധവാന്‍ വിക്കറ്റ് നേടിയതിന് പിന്നാലെ റബാദ നടത്തിയ ആഘോഷ പ്രകടനവും ധവാന് നേരെ നടത്തിയ പദപ്രയോഗവും തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന് മാച്ച് റഫറി ആന്‍ഡി െൈപക്രോഫ്റ്റ് റിപോര്‍ട്ട് നല്‍കുകയായിരുന്നു. റബാദ പിന്നീട് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇതുവരെ അഞ്ച് ഡീമെറിറ്റ് പോയിന്റുകളാണ് റബാദ നേടിയിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് ഡീമെറിറ്റ് പോയിന്റുകള്‍കൂടി വഴങ്ങിയാല്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള ശിക്ഷാനടപടികള്‍ താരത്തിന് നേരിടേണ്ടി വരും.
Next Story

RELATED STORIES

Share it