Cricket

ധവാനല്ല, കെയിന്‍ വില്യംസന്‍ ഹൈദരാബാദ് നായകന്‍

ധവാനല്ല, കെയിന്‍ വില്യംസന്‍ ഹൈദരാബാദ് നായകന്‍
X

മുംബൈ: ഐപിഎല്ലിന്റെ 11ാം സീസണില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ന്യൂസിലന്‍ഡ് താരം കെയിന്‍ വില്യംസണ്‍ നയിക്കും. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വില്യംസണെ പുതിയ നായകനായി ഹൈദരാബാദ് മാനേജ്‌മെന്റ് നിയമിച്ചത്. നേരത്തെ ഇന്ത്യയുടെ വെടിക്കെട്ട് ഓപണര്‍ ശിഖര്‍ ധവാനെയും ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെയും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും വില്യംസനെ നായകനായി നിയമിക്കുകയായിരുന്നു. നിലവില്‍ ന്യൂസിലന്‍ഡ് ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് വില്യംസന്‍.
2015 മുതല്‍ സണ്‍ റൈസേഴ്‌സിനൊപ്പമുള്ള വില്ല്യംസണ്‍ 15 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് 31.62 ശരാശരിയില്‍ 411 റണ്‍സ് നേടിയിട്ടുണ്ട്. 'ടീമിന്റെ നായകനാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. യുവപ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരമാണിത്. ക്യാപ്റ്റനായതിന്റെ സന്തോഷം വില്ല്യംസണ്‍ പ്രതികരിച്ചു.
ഈ സീസണില്‍ ക്യാപ്റ്റനായുള്ള ഏക വിദേശതാരമാണ് വില്യംസന്‍. ബാക്കി എല്ലാ ടീമുകളിലും ഇന്ത്യന്‍ താരങ്ങള്‍ത്തന്നെയാണ് നായകസ്ഥാനത്തുള്ളത്.
Next Story

RELATED STORIES

Share it