Flash News

ധര്‍മ്മടത്ത് നിരവധി ബൂത്തുകളില്‍ കള്ളവോട്ട്; വനിതാ പഞ്ചായത്ത് മെംബറടക്കം 21 പേര്‍ കള്ള വോട്ട് ചെയ്തു

ധര്‍മ്മടത്ത് നിരവധി ബൂത്തുകളില്‍ കള്ളവോട്ട്;  വനിതാ പഞ്ചായത്ത് മെംബറടക്കം 21 പേര്‍ കള്ള വോട്ട് ചെയ്തു
X
kalla-vote

ധര്‍മ്മടം; ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് നടന്ന ദൃശ്യങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് കള്ളവോട്ട് പുറത്തായത്.  ധര്‍മ്മടം മണ്ഡലത്തിലെ പിണറായി പഞ്ഞായത്തില്‍ ചില ബൂത്തുകളില്‍ നടന്ന കള്ള വോട്ടിന്റെ ദൃശ്യങ്ങള്‍ടക്കം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 21 പേരുടെ പേര് വിവരങ്ങളടക്കമാണ് പരാതി നല്‍കിയിട്ടുള്ളത്. സ്വന്തം വോട്ട് രേഖപ്പെടുത്തിയ ശേഷം സമീപത്തെ ബൂത്തുകളിലെ സ്ഥലത്തിലാത്തവരുടെയും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെയും വോട്ടുകളാണ് വനിതാ പഞ്ചായത്ത് മെംബറടക്കം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കള്ള വോട്ട് സംബന്ധിച്ച് 40 പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it