kannur local

ധര്‍മടം: മുഖ്യമണ്ഡലത്തില്‍ പിണറായി

മല്‍സരഫലത്തിന്റെ തലേന്ന് കള്ളവോട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ധര്‍മടം മണ്ഡലത്തിന്റെ റിസള്‍ട്ടിനായി എല്ലാവരും കാത്തിരുന്നത്. പ്രതീക്ഷിച്ച പോലെ അട്ടിമറിയൊന്നുമില്ലാതെ, പിണറായി വിജയന്റെ വിജയം തന്നെയായിരുന്നു ഇവിടെയുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായു ം പരസ്യമായും മുഖ്യമന്ത്രി സ്ഥാന ാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ പിണറായി വിജയന്‍ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രധാനസ്ഥാനം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടത്. ഇടതുമണ്ഡലമായ ധര്‍മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആശങ്ക. കഴിഞ്ഞ തവണ കെ കെ നാരയണന്‍ നേടിയ ഭൂരിപക്ഷത്തില്‍ കുറവ് വന്നാല്‍ തന്നെ അതൊരുരാഷ്ട്രീയ പരാജയമാവുമെന്ന് പാര്‍ട്ടി കണക്കാക്കിയിരുന്നു. കള്ളവോട്ട് ആരോപണം പിണറായി നേടിയ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ മതിപ്പ് കുറച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മണ്ഡലത്തിലും സമീപമണ്ഡലത്തിലും സിപിഎം സേവ് ഫോറത്തിന്റെ പേരില്‍ പ്രചരിച്ച 'ഇനിയും ദുര്‍മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍' എന്ന ആറുപേജ് വരുന്ന ചെറുകുറിപ്പിന് വലിയ ചലനമൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി വിരുദ്ധ കേന്ദ്രമാണ് ഇതിന് പിന്നിലെന്നാണ് സിപിഎം വിലയിരുത്തുന്നത്. ശക്തമായ പ്രചാരണ പരിപാടികളുമായി യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ മണ്ഡലത്തില്‍ സജീവമായിരുന്നുവെങ്കിലും അതൊന്നും പിണറായിയുടെ മുന്നേറ്റത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല. എസ്ഡിപിഐ സ്ഥാനാര്‍ഥി തറമ്മല്‍ നിയാസ് 1994വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി മോഹനന്‍ മാനന്തേരി 12763 വോട്ട് നേടി.—
Next Story

RELATED STORIES

Share it