Flash News

ധന്‍രാജ് വധക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു

ധന്‍രാജ് വധക്കേസിലെ പ്രതി വെട്ടേറ്റു മരിച്ചു
X


കണ്ണൂര്‍ : കണ്ണൂര്‍ പഴയങ്ങാടിയില്‍ ആര്‍എസ്എസ്  പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.
കക്കം പാറ സ്വദേശി ചൂരക്കാട് ബിജു ആണ് മരിച്ചത്. പാലക്കോട് പാലത്തിന് സമീപത്തുവെച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഒരു വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ആര്‍എസ്എസ് പയ്യന്നൂര്‍ കക്കംപാറ മണ്ഡലം കാര്യവാഹക് ആയ ബിജു സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ് കൊല്ലപ്പെട്ട കേസില്‍ പന്ത്രണ്ടാം പ്രതിയാണ്. ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ച വരെ ഇയാളുടെ വീട്ടില്‍ പൊലീസ് കാവലുണ്ടായിരുന്നു.
കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കക്കംപാറയിലും പരിസരത്തും വന്‍സുരക്ഷ ഏര്‍പ്പെടുത്തി.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്്തിട്ടുണ്ട്.





Next Story

RELATED STORIES

Share it