Flash News

ധനുഷ്‌ക ഗുണതിലകയ്ക്ക് ആറ് മല്‍സരങ്ങളില്‍ വിലക്ക്‌



കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്ക്ക് ആറ് മല്‍സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കിടെ മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് ധനുഷ്‌കയ്‌ക്കെതിരെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടി സ്വീകരിച്ചത്. ഇത് കൂടാതെ വാര്‍ഷിക വരുമാനത്തിന്റെ 20 ശതമനാനം പിഴ ആയും താരം അടക്കണം. ഇതോടെ പാകിസ്താനെതിരായ ഏകദിന പരമ്പര ധനുഷ്‌കയ്ക്ക് നഷ്ടമാവും. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് ധനുഷ്‌ക പുറത്തെടുത്തത്. ഏകദിനത്തില്‍ 42.41 ശരാശരിയുള്ള താരമാണ് ധനുഷ്‌ക.
Next Story

RELATED STORIES

Share it