ധനസംബന്ധമായ ഉത്തരവാദിത്വ നിയമത്തില്‍ ഭേദഗതി ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനകമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമായി നിലനിര്‍ത്തുന്നതിന് കേരള ധനസംബന്ധമായ ഉത്തരവാദിത്വ നിയമത്തില്‍ (2003) ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019-20 വരെയുള്ള കാലയളവിലേക്ക് റവന്യൂ കമ്മി പൂര്‍ണമായും ഇല്ലാതാക്കാനും ധനക്കമ്മി മൂന്നു ശതമാനമായി നിലനിര്‍ത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ല്.
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ അത്തിക്കയം വില്ലേജില്‍ 32 ഏക്കര്‍ ഭൂമി 40 വര്‍ഷമായി കൈവശം വച്ച് താമസിച്ചുവരുന്ന കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചിമ്മിനി ഡാമിന്റെ നിര്‍മാണത്തിന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് 7.5 ഏക്കര്‍ ഭൂമി നെഗോഷ്യബിള്‍ പര്‍ച്ചേസ് പ്രകാരം വാങ്ങുന്നതിന് തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെയും വിജ്ഞാന മുദ്രണം പ്രസ്സിലെയും ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. സംസ്ഥാന സാമൂഹിക ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.  പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കും.
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി കെ ഗോപാലകൃഷ്ണ ഭട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചു. ദേശീയ സമ്പാദ്യവകുപ്പ് ഡയറക്ടര്‍ ആയി വി എം പ്രസന്നയെ നിയമിക്കാന്‍ തീരുമാനിച്ചു. തലശ്ശേരി ചൊക്ലി ഗവണ്‍മെന്റ് കോളജില്‍ ചരിത്ര വിഭാഗത്തില്‍ ഒരു അസിസ്റ്റന്റ് പ്രഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it