Second edit

ധനശാസ്ത്രത്തിലെ ശാസ്ത്രം

പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കാനും ഫലങ്ങള്‍ ഒരുപോലെയാണെന്നു തെളിയിക്കാനും കഴിയുന്നതാണ് ഭൗതികശാസ്ത്രങ്ങളുടെ പ്രധാന മേന്മ. ഫിസിക്‌സിലെ ചില കണ്ടുപിടിത്തങ്ങള്‍ മാത്രമേ അതിന് അപവാദമായി നില്‍ക്കുന്നുള്ളൂ. ഉദാഹരണത്തിന് ഈയിടെ കണ്ടുപിടിച്ച ആകര്‍ഷണതരംഗങ്ങള്‍. അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു തമോഗര്‍ത്തം തകര്‍ന്നപ്പോള്‍ ഒരു സെക്കന്റിന്റെ പതിനായിരമോ ലക്ഷമോ അംശത്തിനിടയില്‍ പുറത്തുവന്ന തരംഗങ്ങള്‍ ആണത്.
പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നതിനാല്‍ ശാസ്ത്രം സ്വയംതന്നെ തിരുത്തിക്കൊണ്ടിരിക്കും എന്നാണു വയ്പ്. ഇതെപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. മിടുക്കന്‍മാരായ ശാസ്ത്രഗവേഷകര്‍ ഫലങ്ങളില്‍ കൃത്രിമം കാട്ടുന്നു. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച 100 മനശ്ശാസ്ത്ര പ്രബന്ധങ്ങള്‍ ഈയിടെ ഒരു സംഘം പരിശോധിച്ചിരുന്നു. പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ പാതിയിലധികം പരാജയപ്പെടുകയായിരുന്നു. ഔഷധങ്ങളെപ്പറ്റിയായിരുന്നു മറ്റൊരു പഠനം. 53 പ്രബന്ധങ്ങള്‍ പരിശോധിച്ചപ്പോള്‍ 11 ശതമാനം മാത്രമാണു ശരിയെന്നു കണ്ടത്.
ധനശാസ്ത്രത്തിന്റെ കാര്യത്തില്‍ ഇതു കൂടുതല്‍ പ്രകടമാണ്. ഒന്നാമത്തെ പ്രശ്‌നം മനുഷ്യര്‍ തന്നെ. ആഡം സ്മിത്തോ മാര്‍ക്‌സോ പറയുന്നപോലെ മനുഷ്യര്‍ സാമ്പത്തികജീവി മാത്രമല്ല. കര്‍ക്കശമായ യുക്തിയുടെ അടിസ്ഥാനത്തിലല്ല അവന്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നത്. അതേയവസരം ധനശാസ്ത്രഗവേഷണം ക്രമേണ കുറേ മെച്ചപ്പെടുന്നതായി കാണുന്നു. പ്രധാന കാരണം മനുഷ്യരുടെ പെരുമാറ്റം നിരന്തരമായ നിരീക്ഷണങ്ങളിലൂടെ കുറേക്കൂടി കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
Next Story

RELATED STORIES

Share it