Alappuzha local

ധനകാര്യ മാനേജ്‌മെന്റിന്റെ പരാജയമാണ് കറന്‍സി ക്ഷാമത്തിന് കാരണം: ടി ജെ ആഞ്ചലോസ്

ആലപ്പുഴ: ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറയുന്നതിന്റെ പ്രതിഫലനവും രാജ്യത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പരാജയവുമാണ് കറന്‍സി ക്ഷാമത്തിന് കാരണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യം വന്‍ തോതിലുള്ള വെല്ലുവിളികളെ നേരിടുകയാണ്.
വിവാദ കേസുകളില്‍ വിധി പ്രഖ്യാപനത്തോടൊപ്പം ജഡ്ജിമാരുടെ രാജി പ്രഖ്യാപനവും വരുന്ന സ്ഥിതിയാണുള്ളത്. സുപ്രീം കോടതി ജഡ്ജിമാര്‍ കോടതി വിട്ട് പുറത്ത് വന്ന് വാര്‍ത്താ സമ്മേളനം നടത്തി തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നു. തിരെഞ്ഞെടുപ്പ് തീയതി ബി ജെ പി നേതാക്കള്‍ പ്രഖ്യാപിക്കുന്ന അവസ്ഥ യിലാണ് രാജ്യം. വിവാദ കേസുകളിലെ ജഡ്ജിമാരുടെ മരണവും  ദുരുഹതകള്‍ ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ സംഘ പരിവാറിനെതിരെ പൊരുതുന്ന മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുവേദിയെന്ന ആശയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെ ഹരിദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ മിനിമോള്‍ രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി ജെ സെബാസ്റ്റ്യന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഷാനവാസ്ഖാന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് അജയസിംഹന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി ഡി അബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഉഷ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് സന്തോഷ്‌കുമാര്‍, ആര്‍ ബാലനുണ്ണിത്താന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ ബി ശശി,സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം ആര്‍ രാജേഷ്  സംസാരിച്ചു.
Next Story

RELATED STORIES

Share it