ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഭരണഘടനാവിരുദ്ധം

തിരുവനന്തപുരം: 15ാം ധനകാര്യ കമ്മീഷനിലെ പല പരിഗണനാ വിഷയങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നു സംസ്ഥാനം സന്ദര്‍ശിക്കുന്ന ധനകാര്യ കമ്മീഷനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി എന്നിവര്‍ ചൂണ്ടിക്കാട്ടി.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി, ധന കമ്മി, കടം എടുക്കാനുള്ള പരിധി എന്നിവയില്‍ സംസ്ഥാനങ്ങളുടെ ധനകാര്യ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ആവശ്യമായ ധനകാര്യ ധന മാനദണ്ഡങ്ങള്‍ സ്വീകരിക്കണം. ഇവ സംബന്ധിച്ച പരിഗണനാവിഷയങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നികുതിവിഹിതം കിട്ടുന്നതുപോലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കേന്ദ്രവിഹിതം കിട്ടാന്‍ അര്‍ഹതയുണ്ടെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it