ധനകാര്യ കമ്മീഷന്റെ തീരുമാനങ്ങള്‍ കേരളത്തിന് ഗുണകരമാവില്ല: പ്ലാനിങ് ബോര്‍ഡ് അംഗം

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ 15ാം ധനകാര്യ കമ്മീഷന്റെ തീരുമാനങ്ങള്‍ 14ാം കമ്മീഷനെ പോലെ ഗുണകരമായിരിക്കില്ലെന്ന് സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. കെ രവിരാമന്‍.
കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഡിപാര്‍ട്ട്‌മെന്റും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കേരള ഘടകവും ചേര്‍ന്നു നടത്തിയ  “ഫിസ്‌ക്കല്‍ ഫെഡറലിസം- ഒരു അവലോകനം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐഐപിഎകെആര്‍ബി ചെയര്‍മാന്‍ പ്രഫ.ജോസഫ് കെ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിലെ അസോഷ്യേയറ്റ് പ്രഫ. ഡോ. തോമസ് ജോസഫ് തൂംകുഴി, ഡോ. പി ജെ ഫിലിപ്, സ്റ്റേറ്റ് ഫിനാന്‍സ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. ബി എ പ്രകാശ് ക്ലാസ് നയിച്ചു. കേരള സര്‍വകലാശാല സ്റ്റുഡന്റസ് സെന്ററില്‍ നടന്ന സെമിനാറില്‍ സ്റ്റുഡന്റ് സെന്റര്‍ ഡയറക്ടര്‍  സിദ്ദീഖ്, വിദൂര വിദ്യാഭ്യാസ കേന്ദ്രം ഇംഗ്ലീഷ് വിഭാഗം പ്രഫ. ഡോ. പി പി അജയകുമാര്‍, ഐഐപിഎകെആര്‍ബി സെക്രട്ടറി ഡോ. ജി രാധാകൃഷ്ണക്കുറുപ്പ്, ഡോ. അജിത എസ്  സംസാരിച്ചു.
Next Story

RELATED STORIES

Share it