World

ദ.കൊറിയ ബന്ധം ഊര്‍ജസ്വലമായി മുന്നോട്ടുപോവണമെന്ന് കിം ജോങ് ഉന്‍

പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള ബന്ധം ഊര്‍ജസ്വലമായി മുന്നോട്ടു കൊണ്ടുപോവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു കിം ജോങ് ഉന്‍. ദക്ഷിണ കൊറിയന്‍ പ്രതിനിധികളുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നലെയാണ് ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
ദക്ഷിണ കൊറിയന്‍ പ്രതിനിധികള്‍ക്ക് കിം ജോങ് ഉന്‍ അത്താഴവിരുന്നും നല്‍കിയിരുന്നു. കിം അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ദക്ഷിണ കൊറിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ശീത ഒളിംപിക്‌സിനോടനുബന്ധിച്ചുണ്ടായ മഞ്ഞുരുക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ദക്ഷിണ കൊറിയന്‍ പ്രതിനിധികളുടെ ഉത്തര കൊറിയന്‍ സന്ദര്‍ശനം. ആണവ നിരായുധീകരണം സംബന്ധിച്ച് യുഎസുമായി ചര്‍ച്ച ആരംഭിക്കാന്‍ കിം ജോങ്് ഉന്‍ തയ്യാറാണെന്നു ദക്ഷിണ കൊറിയന്‍ പ്രതിനിധിസംഘം അറിയിച്ചു.എല്ലാ ആണവ മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഉത്തര കൊറിയ തയ്യാറാണ്. ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്നുള്ള സൈനിക ഭീഷണി അവസാനിപ്പിക്കുകയും രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നല്‍കുകയും ചെയ്താല്‍ തങ്ങള്‍ക്ക് അണ്വായുധങ്ങള്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയതായും സംഘം അറിയിച്ചു.
Next Story

RELATED STORIES

Share it