Flash News

ദ. കൊറിയ: ചോയിക്ക് മൂന്നു വര്‍ഷം തടവ്‌



സോള്‍: പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയുടെ ബാല്യകാല സുഹൃത്ത് ചോയി സൂന്‍ സിലിന് മൂന്നുവര്‍ഷം തടവ്. പ്രസിഡന്റുമായുള്ള അടുപ്പം മുതലെടുത്ത് സര്‍ക്കാരിന്റെ തന്ത്രപ്രധാന രേഖകള്‍ പരിശോധിക്കുകയും സന്നദ്ധസംഘടന വഴി വന്‍തോതില്‍ പണം സമ്പാദിക്കുകയും ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. ഉറ്റസുഹൃത്തിന് ഔദ്യോഗിക രേഖകള്‍ പരിശോധിക്കാന്‍ അനുവാദം നല്‍കുകയും അനധികൃതമായി പണം സമ്പാദിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. ചോയി ഗേറ്റ് എന്ന പേരിലാണ് വിവാദം അറിയപ്പെടുന്നത്. ഔദ്യോഗിക പദവിയൊന്നും വഹിക്കാതിരുന്ന ചോയിക്ക് രേഖകള്‍ പരിശോധിക്കാന്‍ നല്‍കാന്‍ പ്രസിഡന്റ് ഉത്തരവിട്ടതാണു വിവാദമായത്.
Next Story

RELATED STORIES

Share it