ദ. കൊറിയയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

സോള്‍: ദക്ഷിണ കൊറിയയില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറിയയിലെ രോഗ നിയന്ത്രണ നിവാരണ കേന്ദ്ര(ഡിസിസി)മാണ് ഇക്കാര്യം പ്രസ്താവിച്ചത്. വ്യാപാര ആവശ്യാര്‍ഥം ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 17വരെ ബ്രസീലില്‍ തങ്ങിയ 43കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തേക്കു തിരിച്ചെത്തിയതിനു പിന്നാലെ പനിയും പേശി വേദനയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫ്‌ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്‌ലാവി വൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ്. പകല്‍ പറക്കുന്ന ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് ഇവ പകരാന്‍ ഇടയാക്കുന്നത്. ഗര്‍ഭിണികളില്‍ ഈ വൈറസ് വന്‍ അപകടമുണ്ടാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it